ഫുഡ്‌ബോള്‍ മത്സരങ്ങള്‍ സ്‌റ്റേഡിയങ്ങളില്‍ നിന്ന് നേരിട്ട് കാണുന്നതിന് സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇറാന്‍ പിന്‍വലിച്ചു. ഫിഫാ പ്രസിഡന്റ് ജിയാനി ഇന്‍ഫെന്റിനോയാണ് നിയന്ത്രണം പിന്‍വലിച്ച കാര്യം വ്യക്തമാക്കിയത്. ഫുട്ബോള്‍ സ്റ്റേഡിയങ്ങളില്‍ പ്രവേശിക്കുന്നതിനും മത്സരങ്ങള്‍ വീക്ഷിക്കുന്നതിനും 1981 ലാണ് ഇറാനില്‍ സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.
വര്‍ഷങ്ങളായി നേരിട്ട് സ്‌റ്റേഡിയങ്ങളില്‍ നിന്ന് മത്സരം കാണുന്നതിനുള്ള പോരാട്ടം കഴിഞ്ഞ വര്‍ഷം ശക്തമായതിന് പിന്നാലെ സഹര്‍ ഖൊദായാരി എന്ന യുവതി സ്റ്റേഡിയത്തില്‍ പ്രവേശിക്കുകയും ഇതിന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങള്‍ വഴി പങ്കു വയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ സര്‍ക്കാര്‍ സഹറിനെതിരെ നിയമനടപടി സ്വീകരിക്കുകയും ആറുമാസത്തോളം തടവിന് ശിക്ഷിക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് യുവതി തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയും പിന്നീട് ആശുപത്രിയില്‍ മരിക്കുകയുമായിരുന്നു. ഈ സംഭവത്തോടെ സമരം ശക്തമായതിന് പിന്നാലെയാണ് സര്‍ക്കാര്‍ പുതിയ തീരുമാനം എടുത്തിരിക്കുന്നത്.
ഫുട്ബോള്‍ മത്സരം നേരിട്ട് കാണാന്‍ സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇറാന്‍ പിന്‍വലിച്ചു

