Sports Trending

വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ താരം ശിഖര്‍ ധവാന്‍.

ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ താരം ശിഖര്‍ ധവാന്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് താരം ഇക്കാര്യം ആരാധകരെ അറിയിച്ചത്. 38-ാം വയസിലാണ് വിരമിക്കല്‍ തീരുമാനം. ഇന്ത്യക്കായി 34 ടെസ്റ്റിലും 167 ഏകദിനങ്ങളിലും 68 ട്വന്റി 20 മത്സരങ്ങളിലും കളിച്ച താരമാണ് ശിഖര്‍ ധവാന്‍. ഐപിഎല്‍ ഉള്‍പ്പെടെയുള്ള ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും അദ്ദേഹം വിരമിച്ചു.

ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഓപ്പണര്‍മാരില്‍ ഒരാളാണ് ശിഖര്‍ ധവാന്‍. 2010ലാണ് അദ്ദേഹം ആദ്യമായി ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിയ്ക്കുന്നത്. വിശാഖപട്ടണത്ത് അന്ന് ഓസ്ട്രേലിയയ്ക്കെതിരായിരുന്നു ധവാന്റെ കന്നി മത്സരം. ആ കളിയില്‍ തിളങ്ങാനായില്ലെങ്കിലും 2013ല്‍ അദ്ദേഹം കൂടുതല്‍ പവറോടെ തിരിച്ചുവന്നു.

ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ ഓപ്പണര്‍മാരില്‍ ഒരാളായി മാറാന്‍ ശിഖര്‍ ധവാന് അധികനാള്‍ വേണ്ടിവന്നില്ല. ബിഗ് മാച്ച് പ്ലെയറായിരുന്നു എല്ലാക്കാലത്തും ധവാന്‍. 2013ല്‍ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി നേടുമ്പോള്‍ ടീമിന്റെ പ്രധാനപ്പെട്ട കളിക്കാരനാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 2015 ഏകദിന ലോകകപ്പിലേയും ഇന്ത്യയുടെ ടോപ് സ്‌കോറര്‍ ശിഖര്‍ ധവാനായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!