കൊയപ്പ ഫുട്ബാൾ സംഘാടകരായ ലൈറ്റിനിങ് ക്ലബ്ബിന്റെ വാർഷിക ജനറൽ ബോഡി വയനാട് കൽപ്പറ്റ ഷിൻ ഹോട്ടലിൽ നടന്നു.വാർഷിക റിപ്പോർട്ടും വരവ് ചിലവ് കണക്കും ക്ലബ് ട്രെഷറർ നജു തങ്ങൾസ് അവതരിപ്പിച്ചു.ചർച്ചകൾക്കുള്ള മറുപടി ക്ലബ് ജനറൽ സെക്രട്ടറി സി കെ ജലീൽ നൽകി .
2023-24 വർഷത്തേക്കുള്ള ഭാരവാഹികളെ യോഗത്തിൽ വെച്ച് തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പിനു റിട്ടേർണിംഗ് ഓഫീസർ അഡ്വ .മുജീബ് റഹ്മാൻ നേതൃത്വം നൽകി. ഭാരവാഹികളായി ഫൈസൽ മാക്സിനെ പ്രസിഡന്റായും, സി കെ ജലീലിനെ ജനറൽ സെക്രട്ടറി ആയും, നജു തങ്ങൾസിനെ ട്രഷററായും തിരഞ്ഞെടുത്തു. സഹഭാരവാഹികൾ ആയി പി ടി എ ലത്തീഫ്,പി കെ .അബ്ദുൽ വഹാബ് മാസ്റ്റർഎന്നിവരെ വൈസ് പ്രസിഡന്റ് മാരായുംഎം മുബാറക്ക് , കെ വി നൗഷാദ് എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. ക്ലബ് പ്രസിഡന്റ് ഫൈസൽ മാക്സ് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി എം മുബാറക് സ്വാഗതവും വൈസ് പ്രസിഡന്റ് പി കെ അബ്ദുൽ വഹാബ് മാസ്റ്റർ നന്ദിയും പറഞ്ഞു.