National News

ഗുജറാത്തിൽ വാതക ചോർച്ച; വിഷവാതകം ശ്വസിച്ച് 28 പേർ ആശുപത്രിയിൽ

ഗുജറാത്തിൽ വാതക ചോർച്ച. ബറൂച്ച് ജില്ലയിലെ ജംബുസാറിനടുത്തുള്ള സരോദ് ഗ്രാമത്തിലെ പിഐ ഇൻഡസ്ട്രീസിലാണ് വാതക ചോർച്ചയുണ്ടായത്. വിഷവാതകം ശ്വസിച്ച് 28 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.ഫാക്ടറിയിലെ ഒരു ടാങ്കിന് തീപിടിച്ചതിനെ തുടർന്നാണ് ബ്രോമിൻ വാതകം ചോർന്നത്. വിഷവാതകം ശ്വസിച്ച തൊഴിലാളികൾക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

വാതക ചോർച്ച റിപ്പോർട്ട് ചെയ്യുമ്പോൾ ഫാക്ടറിയിൽ രണ്ടായിരത്തോളം തൊഴിലാളികൾ ഉണ്ടായിരുന്നതായും എല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായും വേദച്ച് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ വൈശാലി അഹിർ പറഞ്ഞു. ടാങ്കിന് സമീപമുണ്ടായിരുന്ന തൊഴിലാളികൾ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ചോർച്ച നിയന്ത്രണവിധേയമായെന്നും അഹിർ കൂട്ടിച്ചേർത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!