കോഴിക്കോട് : കുന്ദമംഗലം ഗ്രാമപഞ്ചായത്തിന് കീഴിൽ വ്യാപാര സ്ഥാപനങ്ങൾക്ക് നൽകുന്ന ആരോഗ്യ വകുപ്പ് നൽകുന്ന സാനിറ്ററി സർട്ടിഫിക്കറ്റുകളുടെ വിതരണം ആഗസ്റ്റ് 26 ബുധൻ 2020 മുതൽ പുനഃരാരംഭിക്കാൻ ആരോഗ്യ വകുപ്പിന്റെ തീരുമാനം. ആഴ്ചയിൽ ഒരിക്കലാണ് ഈ സേവനം ലഭ്യമാകുക.
താൽക്കാലികമായി നിർത്തി വെച്ച സേവനം എല്ലാ ആഴ്ചയിലും പൊതു അവധി അല്ലാത്ത ബുധനാഴ്ചകളിൽ നൽകാനാണ് നിലവിൽ അധികൃതരുടെ തീരുമാനം. സ്ഥാപനങ്ങൾ പരിശോധനകൾ തുടങ്ങിയ എല്ലാ നടപടികളും സ്വീകരിച്ച ശേഷമായിരിക്കും സാനിറ്ററി സർട്ടിഫിക്കറ്റുകൾ നൽകുക. ബന്ധപ്പെട്ടവർ കൂടുതൽ വിവരങ്ങൾക്കായി കുന്ദമംഗലം ഹെൽത്ത് ഇൻസ്പെക്ടറുമായി ബന്ധപെടുക

