Trending

അസഭ്യവാക്കുകൾ പറഞ്ഞ് അപമാനിച്ചതിൽ മനംനൊന്ത് വിദ്യാർഥിനി ആത്മഹത്യ ചെയത സംഭവം;അയൽവാസി അറസ്റ്റിൽ

അസഭ്യവാക്കുകൾ പറഞ്ഞ് അപമാനിച്ചതിൽ മനംനൊന്ത് വിദ്യാർഥിനി ആത്മഹത്യ ചെയത സംഭവത്തിൽ അയൽവാസിയായ സ്ത്രീ അറസ്റ്റിൽ. വെണ്ണിയൂർ നെല്ലിവിള സ്വദേശിനിയായ രാജത്തിനെ (54) ആണ് വിഴിഞ്ഞം പോലിസ് അറസ്റ്റു ചെയ്തത്. വെണ്ണിയൂർ നെല്ലിവിള നെടിഞ്ഞൽ കിഴക്കരികത്ത് വീട്ടിൽ അജുവിൻ്റെയും സുനിതയുടെയും മകളായ അനുഷ(18) യെയാണ് കഴിഞ്ഞ ദിവസം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

രാജത്തിൻ്റെ മകൻ രണ്ടാം വിവാഹം ചെയ്തിരുന്നു. ഇതറിഞ്ഞ് മകൻ്റെ ആദ്യ ഭാര്യ ഇവിടെ എത്തി. മരിച്ച അനുഷയുടെ വീട്ടുവളപ്പിലൂടെ കയറിയാണ് ഇവർ രാജത്തിൻ്റെ വീടിനടുത്തിയതെന്ന് ആരോപിച്ചായിരുന്നു അനുഷയെ രാജം അസഭ്യം പറഞ്ഞത്. ഇതിൽ മനംനൊന്ത അനുഷ വിടിൻ്റെ ഒന്നാം നിലയിൽ കയറി മുറിയടച്ച് തൂങ്ങിമരിക്കുകയായിരുവെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു.

അനുഷ ധനുവച്ചപുരം ഐടിഐയിൽ ഒന്നാം വർഷ ക്ലാസിൽ പ്രവേശനം നേടിയിരുന്നു. പ്രതിക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി കേസെടുത്തുവെന്ന് വിഴിഞ്ഞം പോലീസ് അറിയിച്ചു എസ്.എച്ച്.ഒ. ആർ. പ്രകാശ്, എസ്.ഐ. ദിനേശ്, എസ്.സി.പി.ഒ സാബു, വിനയകുമാർ, സുജിത എന്നിവരാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്യുമെന്നും പോലീസ് പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!