നടി നൂറിന്‍ ഷെരീഫ് വിവാഹിതയായി. നടനും തിരക്കഥാകൃത്തുമായ ഫഹിം സഫറാണ് വരന്‍. ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നിരവധിപ്പേരാണ് ചടങ്ങിനെത്തിയത്. അഹാന കൃഷ്ണ, രജിഷ വിജയൻ, പ്രിയ വാരിയർ തുടങ്ങി സിനിമാ രംഗത്തുള്ളവരും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. നൂറിന്റെയും ഫഹിമിന്റെയും പ്രണയവിവാഹമാണ്. സ്നേഹബന്ധത്തെക്കുറിച്ച് നൂറിന്റെ വാക്കുകൾ:‘‘ജോലിക്കിടെ പരിചയപ്പെട്ട ഞങ്ങള്‍ സുഹൃത്തുക്കളായി ആരംഭിച്ചു. അതിന് ശേഷം ഏറ്റവും അടുത്ത സുഹൃത്തുക്കളായി. പിന്നീട് ആത്മമിത്രങ്ങളായി. ഈ യാത്ര സ്‌നേഹവും സന്തോഷവും നിറഞ്ഞതാണ്.

