ശരിയായ കരിയര്‍ വിജ്ഞാനം യഥാസമയത്ത് വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും നല്‍കിയാലേ അവര്‍ക്ക് ലക്ഷ്യപ്രാപ്തി നേടാന്‍ കഴിയുകയുള്ളൂവെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. പേരാമ്പ്ര കരിയര്‍ ഡെവലപ്‌മെന്റ് സെന്ററിലൂടെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കും സര്‍ക്കാര്‍ ജോലി കരസ്ഥമാക്കിയ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഗ്രാമീണ മേഖലയിലെ അഭ്യസ്ത വിദ്യരായ തൊഴില്‍ രഹിതര്‍ക്ക് വേണ്ടി 2016-17 സാമ്പത്തിക വര്‍ഷം മുതല്‍ നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് വകുപ്പ് മുഖേന ആവിഷ്‌ക്കരിച്ചു നടപ്പാക്കി വരുന്ന നൂതന പദ്ധതിയാണ് കരിയര്‍ ഡെവലപ്‌മെന്റ് സെന്ററെന്ന് മന്ത്രി പറഞ്ഞു.
2017 ഫെബ്രുവരിനാലിന് പേരാമ്പ്രയിലാണ് കേരളത്തിലെ ആദ്യ കരിയര്‍ ഡവലപ്‌മെന്റ് സെന്റര്‍ആരംഭിച്ചത്.ഇതിന് ശേഷം സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ സെന്ററുകള്‍പ്രവര്‍ത്തനമാരംഭിച്ചു. ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചുകളിലെ വൊക്കേഷണല്‍ ഗൈഡന്‍സ് യൂണിറ്റുകളുടെ എക്സ്റ്റന്‍ഷന്‍ സെന്ററുകളായാണ് കരിയര്‍ ഡവലപ്‌മെന്റ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. സെന്ററില്‍ പ്രായഭേദമില്ലാതെ ആര്‍ക്കും രജിസ്ട്രേഷന്‍ നടത്താം.കരിയര്‍ സംബന്ധമായ സംശയ നിവാരണത്തിന് സെന്ററുകളുടെ സേവനം ഉദ്യോ?ഗാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടുത്താം.
ദേശീയതലത്തിലുള്ള മികച്ച കേന്ദ്രങ്ങളില്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കുന്നതിന് വേണ്ടി കരിയര്‍ ഡവലപ്‌മെന്റ് സെന്റര്‍ മുഖേന ധനുസ് പദ്ധതിയും നടത്തുന്നു. ധനുസ് പദ്ധതിയിലൂടെ ഉയര്‍ന്ന പഠനത്തിന് മികച്ച കേന്ദ്രങ്ങളില്‍ അഡ്മിഷന്‍ നേടിയവരെയും, സര്‍ക്കാര്‍ ജോലി നേടിയവരെയും മൊമന്റോ നല്‍കി മന്ത്രി ആദരിച്ചു. കരിയര്‍ ഡെവലപ്‌മെന്റ് സെന്റര്‍ സന്ദര്‍ശിച്ച മന്ത്രി സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജീവനക്കാരുമായി ചര്‍ച്ച ചെയ്തു.
ചടങ്ങില്‍ ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എം. ആര്‍ രവികുമാര്‍, മുന്‍ എം.എല്‍.എ കെ കുഞ്ഞമ്മദ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ പി രാജീവന്‍ സ്വാ?ഗതവും അസി. സെന്റര്‍ മാനേജര്‍ കം കരിയര്‍ കൗണ്‍സിലര്‍ ദീപക് സു?ഗതന്‍ നന്ദിയും പറഞ്ഞു.