സി ഐ എസ് സി ഇ, ഐ സി എസ് ഇ പത്താം ക്ലാസ്, ഐ എസ് സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പത്താം ക്ലാസില്‍ 99.98 ശതമാനവും പന്ത്രാണ്ടാക്ലാസില്‍ 99.76 ശതമാനവും പേരാണ് വിജയിച്ചത്. ഫലം cisce.org, result.cisce.org എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാകും. കേരളത്തില്‍ പത്താം ക്ലാസില്‍ നൂറ് ശതമാനമാണ് വിജയ ശതമാനം.
കൊവിഡ് രണ്ടാം തരംഗം മൂലം ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷകൾ നേരത്തെ റദ്ദാക്കിയിരുന്നു. തുടർന്ന് ബോർഡ് നിശ്ചയിച്ച പ്രത്യേക മൂല്യനിർണയ രീതിയനുസരിച്ചാണ് ഫലം പ്രഖ്യാപിച്ചിരിക്കുന്നത്. ഫലം പുനർമൂല്യനിർണയം ചെയ്യാൻ സാധിക്കില്ലെന്ന് ബോർഡ് സെക്രട്ടറി അറിയിച്ചു. എന്നാൽ കണക്കുകൂട്ടലിൽ പിശകുണ്ടായാൽ അത് അറിയിക്കാൻ സംവിധാനമുണ്ട്.
വെബ്സൈറ്റ് വഴിയല്ലാതെ എസ്‌എംഎസ് സംവിധാനം വഴിയും ഫലമറിയാം. ഐസിഎസ്‌ഇ, ഐഎസ്‌സി എന്നെഴുതി സ്പേസ് ഇട്ട് യുണീക്ക് ഐഡി 0924882883 എന്ന നമ്പരിലേക്ക് സന്ദേശമയച്ചാൽ മാർക്കുകൾ സന്ദേശമായി ലഭിക്കും.
ഐസിഎസ്‌ഇക്ക് 99.98 ശതമാനവും ഐഎസ്‌സിക്ക് 99.76 ശതമാനവുമാണ് വിജയം. കേരളത്തിൽ പത്താംക്ളാസിൽ വിജയം 100 ശതമാനമാണ്. പന്ത്രണ്ടാം ക്ളാസിന് 99.96 ശതമാനവും. പന്ത്രണ്ടാം ക്ളാസിൽ സംസ്ഥാനത്ത് പെൺകുട്ടികൾക്ക് 100 ശതമാനമാണ് വിജയം.