സി.ബി.എസ്.ഇ. പുതുക്കിയ സിലബസ് പ്രസിദ്ധീകരിച്ചു. ഒമ്പത് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകൾക്കാണ് പുതിയ സിലബസ്. പുതുക്കിയ സിലബസിന്റെ അടിസ്ഥാനത്തിലാണ് 2022ലെ പരീക്ഷ. പുതിയ സിലബസ് ഔദ്യോഗിക വെബ്സൈറ്റായ cbseacademic.nic.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഒമ്പതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സിലബസ് രണ്ട് ടേമായി തിരിച്ചിട്ടുണ്ട്.സിലബസിൽ ആദ്യ പകുതി ആദ്യ ടേമിലും രണ്ടാം പകുതി രണ്ടാം ടേമിലും പൂർത്തിയാക്കാനാണ് നിർദേശം. വിദ്യാർത്ഥികൾക്ക് ടേം എൻഡ് പരീക്ഷയുണ്ടാകും. ആദ്യ ടീമിലെ പരീക്ഷ മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലും രണ്ടാമത്തെ ടേം പരീക്ഷം സബ്ജെക്റ്റീവ് അല്ലെങ്കിൽ മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലുമായിരിക്കും. സാഹചര്യം കണക്കിലെടുത്ത് ഇതിൽ മാറ്റങ്ങൾ വരുത്താം. പുതിയ സിലബസ് അനുസരിച്ചുള്ള സാമ്പിൾ പേപ്പറുകൾ വൈകാതെ പ്രസിദ്ധീകരിക്കും. ആദ്യ ടേം പരീക്ഷ നവംബർ – ഡിസംബർ മാസത്തിലും, രണ്ടാം ടേം പരീക്ഷ മാർച്ച് – ഏപ്രിൽ മാസത്തിലും നടത്താനാണ് തീരുമാനം.
കൊവിഡ് സാഹചര്യം കണക്കിലെടുത്ത് സിലബസിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സിലബസ് മൊത്തത്തിൽ വെട്ടി ചുരുക്കിയതായാണ് റിപ്പോർട്ട്.