കോവിഡ് 19 വൈറസിനെതിരെ ഇന്ത്യ വികസിപ്പിക്കുന്ന വാക്സിനായ കൊവാക്സിന്‍ ആദ്യമായി മനുഷ്യനില്‍ പരീക്ഷിച്ചു. ദല്‍ഹിയിലെ എയിംസില്‍ 30 കാരനാണ് വാക്സിന്‍ പരീക്ഷിച്ചത്. ഏഴ് ദിവസം ഇദ്ദേഹത്തെ നിരീക്ഷിക്കും.
വാക്സിന്‍ മനുഷ്യശരീരത്തില്‍ പ്രയോഗിക്കുന്നതിനാവശ്യമായ എല്ലാ ടെസ്റ്റുകളും നടത്തിയിട്ടുണ്ടെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. എയിംസ് അധികൃതരെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
5 പേരെയാണ് വാക്സിന്‍ പരീക്ഷണത്തിനായി തെരഞ്ഞെടുത്തത്. ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡുമായി സഹകരിച്ചാണ് ‘കൊവാക്‌സിന്‍’ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഐ.സി.എം.ആര്‍ നടത്തുന്നത്. നേരത്തെ ആഗസ്റ്റ് 15 ന് വാക്സിന്‍ പുറത്തിറക്കുമെന്നാണ് ഐ.സി.എം.ആര്‍ പറഞ്ഞിരുന്നത്.