ഓമശ്ശേരി: സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ശബ്ദ സന്ദേശങ്ങള്‍ വാസ്തവ വിരുദ്ധമെന്ന് ഓമശ്ശേരി ശാന്തി ഹോസ്പിറ്റല്‍ മാനേജ്‌മെന്റ്. ആശുപത്രിയില്‍ സര്‍ജറിക്കെത്തിയ യുവതിക്ക് കൊവിഡ് സ്ഥിരികരിച്ചതുമായി ബന്ധപ്പെട്ടാണ് വ്യാജ ശബ്ദ സന്ദേശം പ്രചരിച്ചത്.
ശസ്ര്ത്രകിയക്ക് മുന്‍പായി കൊവിഡ് ടെസ്റ്റ് ചെയ്ത് ഉറപ്പുവരുത്തുന്ന മാര്‍ഗരേഖ നിലവിലുള്ളതിനാല്‍ അപ്രകാരം ചെയ്ത ഒരു രോഗിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. രോഗിയെ സുരക്ഷിത മായി കൊവിഡ് കെയര്‍ സെന്ററിലേക്ക് അയക്കാനും കഴിഞ്ഞിരുന്നു. ആശുപ്രതി യില്‍ ചികിത്സയ്ക്കായി വരുന്ന എല്ലാ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും മറ്റ് സാങ്കേതിക പ്രവര്‍ത്തകര്‍ക്കും ആവശ്യമായ എല്ലാ മുന്‍കരുതലുകളും ഒരുക്കിയിട്ടുണ്ട്. കൃത്യമായ ഇടവേളകളില്‍ അവ നിരീക്ഷിച്ച് ഉറപ്പുവരുത്തുകയും ചെയ്യുന്നു. പൊതുജനങ്ങള്‍ക്കും രോഗികള്‍ക്കും ആശുപ്രതിയിലേക്ക് മറ്റേതെങ്കിലും ആവശ്യ ത്തിനായി വരുന്നവര്‍ക്കും ആശങ്കപ്പെടെ യാതൊരു സാഹചര്യവും നിലവിലില്ലെന്നും അധികൃതര്‍ പറഞ്ഞു

