നഗ്നത പ്രദര്‍ശനത്തിന്റെ പേരിലുള്ള കേസില്‍ രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നഗ്നശരീരത്തില് മക്കളെ കൊണ്ട് ചിത്രം വരപ്പിക്കുകയും ഇതിന്റെ വീഡിയോ ഷൂട്ട് ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ പോക്സോ ചുമത്തിയാണ് കേസ് എടുത്തിരുന്നത്. കേസില്‍ വിശദമായ വാദം കേട്ട കോടതി വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു
കലയുടെ ആവിഷ്കാരവും തന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കലുമാണ് ലക്ഷ്യമിട്ടതെന്നായിരുന്നു രഹ്ന ഫാത്തിമയുടെ വാദം. കുട്ടികളെ അനുചിതമായ പ്രവൃത്തിക്ക് ഉപയോഗിച്ചെന്ന ആരോപണം ശരിയല്ലെന്നും രഹ്ന ഫാത്തിമ പറഞ്ഞു. എന്നാല്‍ ചെയ്യുന്നവര്‍ക്ക് ഇത് തെറ്റല്ലെന്ന് തോന്നുമെങ്കിലും മറിച്ച് ചിന്തിക്കുന്നവരും സമൂഹത്തിലുണ്ടെന്നായിരുന്നു കോടതിയുടെ വാക്കുകള്‍ പ്രത്യയശാസ്ത്രങ്ങളില്‍ വിശ്വസിക്കാനും മക്കളെ അത് പഠിപ്പിക്കാനും കഴിയും. എന്നാല്‍ അത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതോടെ സ്വാഭാവരീതി മാറുമെന്ന് കോടതി പറഞ്ഞു. പിന്നാലെയാണ് ജാമ്യാപേക്ഷ തള്ളിയത്.