ന്യൂഡല്‍ഹി: 18-ാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കം. ഭര്‍തൃഹരി മെഹ്താബ് ആണ് പ്രോടെം സ്പീക്കര്‍. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബി.ജെ.ഡിയില്‍നിന്ന് ബി.ജെ.പിയിലെത്തിയ മെഹ്ത്താബ് ഏഴാം തവണയാണ് ലോക്സഭാംഗമാകുന്നത്. എട്ടാം തവണ സഭയിലെത്തിയ കൊടിക്കുന്നില്‍ സുരേഷിനെ പ്രോടെം സ്പീക്കറാക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്‍ഡ്യാ സഖ്യം പ്രോടെം സ്പീക്കര്‍ പാനലില്‍നിന്ന് പിന്‍മാറി.ഷിനെ പ്രോടെം സ്പീക്കറാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്‍ഡ്യാ സഖ്യം പ്രോടെം സ്പീക്കര്‍ പനലില്‍നിന്ന് പിന്‍മാറി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യം എം.പിയായി സത്യപ്രതിജ്ഞ ചെയ്തത്. ലോക്സഭാ തെരഞ്ഞെടുപ്പ് അഭിമാനകരമായ മുഹൂര്‍ത്തമായിരുന്നുവെന്ന് സത്യപ്രതിജ്ഞക്ക് മുമ്പ് പ്രധാനമന്ത്രി പറഞ്ഞു. പുതിയ ലക്ഷ്യത്തോടെ സഭക്ക് മുന്നോട്ട് പോകാന്‍ കഴിയട്ടെ എന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യത്തിന് ശേഷം രണ്ടാമതാണ് ഒരു സര്‍ക്കാരിനെ മൂന്നാം തവണയും തെരഞ്ഞെടുക്കുന്നത്. അതിന് ഹൃദയംകൊണ്ട് നന്ദി പറയുന്നുവെന്നും മോദി വ്യക്തമാക്കി.