ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹ വിവാഹിതയായി. നടന്‍ സഹീര്‍ ഇഖ്ബാലാണ് വരന്‍. ഏഴ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് വിവാഹം. ഞായറാഴ്ച വൈകുന്നേരം മുംബൈയിലെ ബാന്ദ്രയിലുള്ള സൊനാക്ഷിയുടെ അപ്പാര്‍ട്ട്‌മെന്റില്‍ വച്ചാണ് രജിസ്റ്റര്‍ വിവാഹം നടന്നത്. ഇരുവരുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹിതരായ വിവരം നടി തന്നെയാണ് ആരാധകരെ അറിയിച്ചത്.