Trending

അറിയിപ്പുകൾ

അപേക്ഷ ക്ഷണിച്ചു

ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ ട്രാൻസ്‌ജെൻഡർ ലിങ്ക്‌ വർക്കർമാരെ പാർട്ട്‌ ടൈം ആയി നിയമനം നടത്തുന്നതിന്‌ യോഗ്യരായ ട്രാൻസ്‌ജെൻഡർ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കേന്ദ്ര/സംസ്ഥാന സർക്കാരുകൾ അനുവദിച്ചിട്ടുള്ള ട്രാൻസ്‌ജെൻഡർ ഐഡൻറിറ്റി കാർഡ്‌ ഉള്ള കോഴിക്കോട്‌ ജില്ലയിൽ സ്ഥിര താമസക്കാരായ ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയിൽപ്പെട്ടവരാകണം. പ്രായപരിധി : 18 – 50 വയസ്സ്‌. അടിസ്ഥാന യോഗ്യത: എട്ടാം ക്ലാസ്‌ പാസായിരിക്കണം. സാമൂഹ്യ സേവന മേഖലയിൽ മൂന്ന്‌ വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. യോഗ്യരായവർ വിദ്യാഭ്യാസം, വയസ്സ്‌, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ദേശീയ ആരോഗ്യ ദൗത്യം ജില്ലാ ഓഫീസിൽ നേരിട്ട്‌ അപേക്ഷകൾ സമർപ്പിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക്‌ പ്രതിമാസം 5000 രൂപ ഇൻസെൻറീവ്‌ ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി : ജൂൺ 30 വൈകീട്ട് നാല് മണി. കൂടുതൽ വിവരങ്ങൾക്ക്‌: 0495-2374990

നിരാമയ ഇൻഷുറൻസ് പദ്ധതിയിലേക്ക് അപേക്ഷിക്കാം

ഭിന്നശേഷിക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായുള്ള നിരാമായ ഇൻഷുറൻസ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം, ഒന്നിലധികം വൈകല്യങ്ങൾ എന്നിവയുള്ള വ്യക്തികളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി കേന്ദ്ര സാമൂഹ്യനീതി വകുപ്പിന്റെ മേൽനോട്ടത്തിലുള്ള നാഷണൽ ട്രസ്റ്റാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി മുഖേന ഭിന്നശേഷിക്കാർക്ക് നിബന്ധനകൾക്ക് വിധേയമായി ഒരു ലക്ഷം രൂപ വരെയുള്ള ചികിത്സ ആനുകൂല്യങ്ങൾ ലഭിക്കും. ആധാർ കാർഡ്, ഡിസബിലിറ്റി സർട്ടിഫിക്കറ്റ്, യു ഡി ഐ ഡി കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്ക്, ജനന സർട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പിയും പാസ്പോർട്ട് സൈസ് ഫോട്ടോയുമടക്കം അപേക്ഷകൾ കലക്ടറേറ്റിലുള്ള എൽ എൽ സി ഓഫീസിൽ സർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 7592006662

ദർഘാസുകൾ ക്ഷണിച്ചു

കോഴിക്കോട് ഐ.സി.ഡി.എസ് അർബൻ 2 സി.ഡി.പി.ഒ യുടെ കാര്യാലയത്തിനു കീഴിലെ 140 അങ്കണവാടികളിലേക്ക് 2022-23 സാമ്പത്തിക വർഷത്തെ അങ്കണവാടി പ്രീസ്കൂൾ കിറ്റ് വാങ്ങി വിതരണം ചെയ്യുന്നതിന് വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മൽസരാടിസ്ഥാനത്തിൽ ദർഘാസുകൾ ക്ഷണിച്ചു. അടങ്കൽ തുക 4,20,000/. ദർഘാസുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ സിവിൽ സ്റ്റഷനിലെ ബി ബ്ലോക്ക്, മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയവുമായി ബന്ധപ്പെടവുന്നതാണ്. ഫോൺ: 0495-2373566

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!