National News

പൂഞ്ച് ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ഒരു സൈനികന് പരിക്ക്

ജമ്മു കാശ്മീരിൽ പൂഞ്ച് ജില്ലയിൽ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. നിയന്ത്രണരേഖ കടക്കാൻ ശ്രമിച്ച ഭീകരരുമായുണ്ടായ വെടിവയ്പിൽ ഒരു ഇന്ത്യൻ സൈനികന് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. ജില്ലയിലെ ഗുൽപൂർ സെക്ടറിൽ നിയന്ത്രണരേഖയ്ക്ക് സമീപമാണ് വെടിവയ്പ്പ് നടന്നത്
ഗുൽപൂർ സെക്ടറിലെ ഫോർവേഡ് റേഞ്ചർ നല്ലഹ് മേഖലയിൽ ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടൽ നടന്നത്. ആയുധധാരികളായ മൂന്ന് ഭീകരർ താഴ്‌വരയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സൈന്യം വെടിയുതിർക്കുകയായിരുന്നു. വെടിവയ്പിൽ ഒരു സൈനികന് പരിക്കേറ്റു. സമീപത്തെ നിബിഡ വനത്തിലേക്ക് ഭീകരർ പോയതായി അധികൃതർ വ്യക്തമാക്കി.

ഭീകരരെ കണ്ടെത്തുന്നതിനായി കൂടുതൽ ജവാൻമാർ പ്രദേശത്ത് എത്തിയിട്ടുണ്ടെന്നും തെരച്ചിൽ തുടരുകയാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. പാക് അധീന കശ്മീരിൽ (പിഒകെ) നിന്ന് നുഴഞ്ഞുകയറാൻ ശ്രമിച്ച നാല് ഭീകരരെ സുരക്ഷാ സേന വധിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ സംഭവവികാസം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!