കുന്ദമംഗലം: ഓൺലൈൻ വിദ്യാഭ്യാസ കാലഘട്ടത്തിൽ പ്രയാസമനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ വിദ്യാഭ്യാസ ആവശ്യത്തിന് മാത്രമായി മൊബൈൽ ഫോൺ നൽകുന്ന പദ്ധതി കുന്ദമംഗലം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ ഇ സി ട്രസ്റ്റ് ആരംഭം കുറിച്ചു. ആവശ്യംകഴിയുന്ന മുറക്ക് തിരിച്ച് വാങ്ങുന്ന മൊബൈൽ ഫോൺ ബാങ്ക് രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചത്. പദ്ധതിയുടെ വിതരണോത്ഘാടനം ട്രസ്റ്റ് ചെയർമാൻ മഠത്തിൽ മൊയ്‌തീൻ നിർവ്വഹിച്ചു. ജനറൽ സെക്രട്ടറി സി അബ്ദുറഹ്മാൻ ആദ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി മണ്ഡലം ജനറൽ സെക്രട്ടറി എം എ സുമയ്യ,എൻ സഫീർ എന്നിവർ പങ്കെടുത്തു.

