information News

അറിയിപ്പുകൾ

സൗരോർജ്ജ പദ്ധതി: വൈദ്യുതി, കൃഷി മന്ത്രിമാർ ചർച്ച നടത്തി

50 മെഗാവാട്ടിന്റെ വെസ്റ്റ് കല്ലട സോളാർ പദ്ധതിയുടെയും, കർഷകർക്ക് സൗരോർജ്ജ വൈദ്യുതി ഉപയോഗിച്ച് ജലസേചന പമ്പുകൾ പ്രവർത്തിപ്പിക്കാൻ കഴിയുന്ന പി.എം-കെ.യു.എസ്.യു.എം പദ്ധതിയുടെയും നടത്തിപ്പുമായി ബന്ധപ്പെട്ട് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടി, കൃഷി വകുപ്പ് മന്ത്രി പി. പ്രസാദുമായി ചർച്ച നടത്തി. വെസ്റ്റ് കല്ലട സോളാർ പദ്ധതി, പാഡി ആൻറ് വെറ്റ് ലാൻഡ് ആക്ട് -2008 പ്രകാരമുള്ള നടപടികൾ സ്വീകരിക്കാൻ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിനെ യോഗം ചുമതലപ്പെടുത്തി. പി.എം-കെ.യു.എസ്.യു.എം പദ്ധതിയുടെ നടത്തിപ്പിനായി കാർഷിക വകുപ്പിലെയും, ഇലക്ട്രിസിറ്റി ബോർഡിലെയും, അനർട്ടിലെയും ഉദ്യോഗസ്ഥർ സംയുക്തമായി കേരളത്തിലെ കർഷകർക്ക് ആകർഷകമായ രീതിയിൽ കർമ്മ പദ്ധതി തയ്യാറാക്കാൻ യോഗത്തിൽ തീരുമാനമായി.
യോഗത്തിൽ കാർഷികോത്പാദന കമ്മീഷണർ ഇഷിതാ റോയി, വൈദ്യുതി വകുപ്പ് സെക്രട്ടറി ഡോ. ബി. അശോക്, കെ.എസ്.ഇ.ബി ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ എൻ.എസ് പിള്ള, കൃഷി വകുപ്പ്, കെ.എസ്.ഇ.ബി, അനർട്ട് എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാർലമെൻററി പ്രാക്ടീസ് ആൻറ് പ്രൊസീജ്യർ’ പരീക്ഷാഫലം
കേരള ലെജിസ്ലേറ്റീവ് അസംബ്ളി മീഡിയ ആൻറ് പാർലമെൻററി സ്റ്റഡീ സെൻറർ (പാർലമെൻററി സ്റ്റഡീസ്) നടത്തുന്ന ‘സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാർലമെൻററി പ്രാക്ടീസ് ആന്റ് പ്രൊസീജ്യർ’ ആറാമത് ബാച്ചിന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
94.26 ശതമാനമാണ് വിജയം. ആര്യാ വാമനനാണ് ഒന്നാം റാങ്ക്. അബ്ദുൽ മജീദ് ടി.പി, ജോമോൾ ജോർജ് എന്നിവർ രണ്ടാം റാങ്കും സാബിത്ത് മൂന്നാം റാങ്കും നേടി. കൂടുതൽ വിശദാംശങ്ങൾ www.niyamasabha.org ൽ ലഭ്യമാണ്.

ക്യാമ്പ് അസിസ്റ്റന്റ് ഒഴിവ്
തിരുവനന്തപുരം, ബാർട്ടൺ ഹില്ലിലുള്ള സർക്കാർ എഞ്ചിനിയറിംഗ് കോളേജിൽ പ്രവർത്തിക്കുന്ന കെ.ടി.യു മൂല്യ നിർണ്ണയ ക്യാമ്പിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഒരു ക്യാമ്പ് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിൽ ബിരുദം അഥവാ മൂന്ന് വർഷ ഡിപ്ലോമയും കമ്പ്യൂട്ടർ പരിജ്ഞാനവും യോഗ്യതയുള്ളവർ കോളേജ് വെബ്‌സൈറ്റ് ആയ www.gecbh.ac.in മുഖേനെ രജിസ്‌ടേഷൻ നടപടികൾ പൂർത്തിയാക്കി ജൂൺ 30 ന് രാവിലെ 10 മണിക്ക് അഭിമുഖത്തിന് കോളേജിൽ ഹാജരാകണം. വിശദ വിവിങ്ങൾക്ക് :0471-2300484.

ഡോക്യുമെന്റേഷൻ അസിസ്റ്റന്റ്, ഓഫീസ് അസിസ്റ്റന്റ് കരാർ നിയമനം
ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് സ്‌കീമിൽ ഡോക്കുമെന്റേഷൻ അസിസ്റ്റന്റ്, ഓഫീസ് അസിസ്റ്റന്റ് തസ്തികകളിലേയ്ക്ക് ഒരു വർഷത്തേയ്ക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. ഓരോ ഒഴിവ് വീതമാണുള്ളത്.
ഡോക്കുമെന്റേഷൻ അസിസ്റ്റന്റിന് ഡിഗ്രിയും എംഎസ് ഓഫീസ് പരിജ്ഞാനവും മലയാളത്തിലും ഇംഗ്ലീഷിലും ടൈപ്പിംഗിൽ പ്രാവീണ്യവും വേണം. പ്രായം 50 വയസ്സിൽ താഴെ. ശമ്പളം 14000 രൂപ പ്രതിമാസം.
ഓഫീസ് അസിസ്റ്റന്റ്/ഡ്രൈവർ തസ്തികയിൽ പ്ലസ്ടു (തത്തുല്യം) പാസ്സായിരിക്കണം. കമ്പ്യൂട്ടർ പ്രാവീണ്യം, മോട്ടോർ ബൈക്ക്, ലൈറ്റ് മോട്ടോർ വെഹിക്കിൾ സാധുവായ ഡ്രൈവിംഗ് ലൈസൻസ് എന്നിവ വേണം. പ്രായം 25നും 35 നും മധ്യേ. ശമ്പളം 12000 രൂപ പ്രതിമാസം.
പൂരിപ്പിച്ച അപേക്ഷയ്‌ക്കൊപ്പം വിശദമായ ബയോഡേറ്റ, യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകൾ സഹിതം ജൂലൈ ഏഴിന് വൈകിട്ട് അഞ്ചിന് മുൻപ് ലഭിക്കത്തക്കവിധം പ്രോഗ്രാം കോർഡിനേറ്റർ, എൻ.എസ്.എസ് സെൽ, ഹയർ സെക്കണ്ടറി വിഭാഗം, പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ഹൗസിംഗ് ബോർഡ് ബിൽഡിംഗ്, ശാന്തിനഗർ, തിരുവനന്തപുരം 695001 എന്ന വിലാസത്തിൽ ലഭിക്കണം. കവറിനു പുറത്ത് തസ്തികയുടെ പേര് രേഖപ്പെടുത്തണം. അപേക്ഷാ ഫോമും വിശദവിവരങ്ങളും ഹയർ സെക്കണ്ടറി പോർട്ടലിൽ (www.dhsekerala.gov.in) എൻ.എസ്.എസ് എന്ന ലിങ്കിൽ ലഭ്യമാണ്

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം

പട്ടികവര്‍ഗ്ഗ വികസന വകുപ്പിനു കീഴിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ് കൂളുകളില്‍ പ്രവേശനം നേടുന്നതിനായി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. കണിയാമ്പറ്റ (പെണ്‍കുട്ടികള്‍), നല്ലൂര്‍നാട് (ആണ്‍കുട്ടികള്‍), പൂക്കോട് (ആണ്‍കുട്ടികളും, പെണ്‍കുട്ടികളും) എന്നീ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്കാണ് പ്രവേശനം. കണിയാമ്പറ്റ, നല്ലൂര്‍നാട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ അഞ്ചാം ക്ലാസിലേക്കും, പൂക്കോട് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ആറാം ക്ലാസിലേക്കുമാണ് പ്രവേശനം. പൂക്കോട് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് പ്രവേശനം. നല്ലൂര്‍നാട്/കണിയാമ്പറ്റ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്ക് പട്ടികജാതി വിദ്യാര്‍ഥികള്‍ക്കും, മറ്റു സമുദായത്തിലുള്ള വിദ്യാര്‍ഥികള്‍ക്കും നിശ്ചിത ശതമാനം സീറ്റുകളിലേക്ക് അപേക്ഷിക്കാം. കണിയാമ്പറ്റ, നല്ലൂര്‍നാട് മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് നിലവില്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ക്കും, പൂക്കോട് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് നിലവില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്കും അപേക്ഷിക്കാവുന്നതാണ്.

കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. പ്രാക്തന ഗോത്ര വര്‍ഗ്ഗക്കാരായ കാട്ടുനായ്ക്ക, ചോലനായ്ക്ക തുടങ്ങിയ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വരുമാന പരിധി ബാധകമല്ല. നിര്‍ദിഷ്ട മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷകളോടൊപ്പം ജാതി, വരുമാനം, ജനന തിയ്യതി, പഠിക്കുന്ന ക്ലാസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പഠിക്കുന്ന സ്ഥാപനത്തിലെ ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രം എന്നിവ സമര്‍പ്പിക്കണം. അപേക്ഷകള്‍ ജൂണ്‍ 25 ന് വൈകീട്ട് 5 ന് മുമ്പായി കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ ഐ.റ്റി.ഡി.പി ഓഫീസിലോ, മാനന്തവാടി, സുല്‍ത്താന്‍ബത്തേരി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസുകളിലോ, ജില്ലയിലെ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ സമര്‍പ്പിക്കണം. അപേക്ഷ ഫോറത്തിന്റെ മാതൃക www.stmrs.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ അതിന്റെ പ്രിന്റ് ഔട്ട്, ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചതിന്റെ രസീത് എന്നിവയും ഹാജരാക്കണം. സമയപരിധി കഴിഞ്ഞു വരുന്നതും, നിശ്ചിത മാതൃകയിലല്ലാത്തതും, സര്‍ട്ടിഫിക്കറ്റുകള്‍ ഉള്ളടക്കം ചെയ്യാത്തതും, അപൂര്‍ണവുമായ അപേക്ഷകള്‍ സ്വീകരിക്കില്ല.

നിയമനം

മാനന്തവാടി എഞ്ചിനീയറിംങ് കോളേജില്‍ ക്ലര്‍ക്ക് കം അക്കൗണ്ടന്റ് തസ്തികയിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.യോഗ്യത – ബി കോം, കമ്പ്യൂട്ടര്‍ ടാലി പരിജ്ഞാനം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ www.gecwyd.ac.in എന്ന കോളേജ് വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്ന അപേക്ഷ ഫോമിനൊപ്പം യോഗ്യത, വയസ്, പ്രവൃത്തിപരിചയം, ഫോട്ടോ എന്നിവയുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പുകളും teqip@gecwyd.ac.in എന്ന ഇ-മെയില്‍ വിലാസത്തില്‍ ജൂണ്‍ 30 നകം അയക്കണം. അഭിമുഖത്തിനായി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളെ പ്രത്യേകം വിവരമറിയിക്കും. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ ഏഴിന് നടക്കുന്ന അഭിമുഖത്തില്‍ അസ്സല്‍ രേഖകള്‍ സഹിതം ഹാജരാകണം.

വൈദ്യുതി മുടങ്ങും
പാടിച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഇന്ന് (വ്യാഴം) രാവിലെ 9 മുതല്‍ 3 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ അത്തിക്കൊല്ലി, ആലഞ്ചേരി, എട്ടേനാല് ടൗണ്‍, പഴഞ്ചന, സര്‍വീസ് സ്റ്റേഷന്‍, വാളേരി പാറക്കടവ്, കുനിക്കരച്ചാല്‍ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ ഇന്ന് (വ്യാഴം) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

ലേലം
കോഴിക്കോട് -വൈത്തിരി -ഗൂഡല്ലൂര്‍ റോഡിലും വൈത്തിരി – തരുവണ റോഡിലും നില്‍ക്കുന്ന വിവിധ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനുളള ലേലം ജൂണ്‍ 28 ന് രാവിലെ 11.30 മുതല്‍ പൊതുമരാമത്ത് നിരത്ത് വിഭാഗം ലക്കിടി സെക്ഷന്‍ ഓഫീസില്‍ നടക്കും.

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി

ഡി.എം വിംസ് മെഡിക്കല്‍ കോളേജിലെ ജീവനക്കാരും വിദ്യാര്‍ത്ഥികളും സ്വരൂപിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ 2,08,000 രൂപയുടെ ചെക്ക് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുളള ഏറ്റുവാങ്ങി. അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഡോ. ഷാനവാസ് പള്ളിയാല്‍, മാനവ വിഭവ ശേഷി വിഭാഗം സീനിയര്‍ മാനേജര്‍ സംഗീത സൂസന്‍, കോളേജ് യൂണിയന്‍ ഭാരവാഹികളായ സി.എസ് കാര്‍ത്തിക്, എ.എസ് അനന്തു അനില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ജനകീയ മത്സ്യകൃഷി : അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ഫിഷറീസ് വകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി സുഭിക്ഷ കേരളം പദ്ധതകളിലേക്ക് അപേക്ഷിക്കാം. കുളങ്ങളിലെ ശാസ്ത്രീയ കാർപ്പ് മത്സ്യ കൃഷി,റി സർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം, കൂട് മത്സ്യകൃഷി, പടുതാകുളങ്ങളിലെ അതി സാന്ദ്രത മത്സ്യകൃഷി എന്നീ വിഭാഗങ്ങളിൽ 40 ശതമാനം സബ്സിഡിയോടുകൂടി പുതിയ യൂണിറ്റുകൾ സ്ഥാപിക്കാൻ താല്പര്യമുള്ള കർഷകർക്ക് അപേക്ഷിക്കാം. മത്സ്യകുഞ്ഞുങ്ങളെ മാത്രം ലഭ്യമാകുന്ന കുളങ്ങളിലെ വിശാല കാർപ്പ് മത്സ്യകൃഷി പദ്ധതിക്കും അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷകളും അനുബന്ധരേഖകളും ബന്ധപ്പെട്ട പഞ്ചായത്തിലെ അക്വാകൾച്ചർ പ്രമോട്ടർ മുഖേനയോ, പൂക്കോട് ജില്ലാ ഫിഷറീസ് ഓഫീസിലോ ജൂലൈ 1നകം നൽകണം. അപേക്ഷകൾക്കും പദ്ധതികളുടെ വിശദാംശങ്ങൾക്കും അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അക്വാകൾച്ചർ പ്രമോട്ടർമാരുമായോ, പൂക്കോട് ജില്ലാ ഫിഷറീസ് ഓഫീസുമായോ ബന്ധപ്പെടാം. ഫോൺ :04936255214.

ലേലം
വയനാട് സബ്‌സിഡിയറി സെന്‍ട്രല്‍ പോലീസ് കാന്റീന്‍ ഗോഡൗണില്‍ സൂക്ഷിച്ചിരിക്കുന്ന കാര്‍ഡ് ബോര്‍ഡ് , ചാക്കുകള്‍, കവറുകള്‍ എന്നിവ ജൂണ്‍ 25 ന് രാവിലെ 11.30 ന് കിലോഗ്രാം വില നിശ്ചയിച്ചു പരസ്യമായി ലേലം ചെയ്തു വില്പന നടത്തും .

മാനന്തവാടി, ദ്വാരക ഗവ.പോളിടെക്നിക് കോളേജിന്റെ സ്ഥലത്ത് നില്‍ക്കുന്ന 75 മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനുള്ള ലേലം ജൂലൈ 7 ന് രാവിലെ 10 മുതല്‍ നടക്കും. ഫോണ്‍ : 9496939969
9446304969

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!