Trending

ദർശന റസിഡൻ്റ്സ് അസോസിയേഷന്റെ വാർഷികാഘോഷവും ലഹരിക്കെതിരെ കയ്യൊപ്പ് ശേഖരണവും സംഘടിപ്പിച്ചു

കുന്ദമംഗലം : ദർശന റസിഡൻ്റ്സ് അസോസിയേഷന്റെ വാർഷികം-2k25 പരിപാടിയുടെ ഭാഗമായി ‘ലഹരിക്കെതിരെ കയ്യൊപ്പ്’ ഒപ്പ് ശേഖരണം സംഘടിപ്പിച്ചു. ഖസർ ടവർ ഓഡിറ്റോറിയത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് എ.കെ. യൂസുഫ് അധ്യക്ഷത വഹിച്ചു. ആതുരസേവനരംഗത്ത് പതിറ്റാണ്ടുകളായി സേവനം ചെയ്യുന്ന ഡോ. വിജയനെ ചടങ്ങിൽ ആദരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. ബാപ്പു ഹാജി മുഖ്യാതിഥിയായി. കുന്ദമംഗലം വില്ലേജ് ഓഫിസർ കെ. രമ്യ, ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി കെ. സുഭാഷ് എന്നിവർ വിശിഷ്ടാതിഥികളായി. ഗ്രാമപഞ്ചായത്ത് അംഗവും റെസിഡൻസ് അസോസിയേഷൻ വൈസ് പ്രസിഡന്റുമായ പി. കൗലത്ത്, കൃഷ്ണൻ കുട്ടി നായർ, കുഞ്ഞിമൊയ്തീൻ എന്നിവർ സംസാരിച്ചു. ഡോ. വിജയൻ മറുപടി പ്രസംഗം നടത്തി. റെസിഡൻസ് അസോസിയേഷൻ ജോ. സെക്രട്ടറിമാരായ എൻ. ദാനിഷ്, കെ.കെ. മായ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എൻ.പി. തൻവീർ, കെ.കെ. ജൗഹർ, കെ. ശബാബ്, പ്രകാശൻ, ഇ.കെ. ഷമീർ, നൗഷാദ്, നാസർ, അബൂബക്കർ തുടങ്ങിയവർ നേതൃത്വം നൽകി. ബിനിജ പ്രാർത്ഥന നടത്തി. റെസിഡൻസ് അസോസിയേഷൻ സെക്രട്ടറി ഐ. മുഹമ്മദ് കോയ സ്വാഗതവും ട്രഷറർ ബിനീഷ് നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!