Trending

പിഎസ്‍സി ചെയർമാന്‍റെയും അംഗങ്ങളുടെയും ക്ഷാമബത്ത 2 ശതമാനം വർധിപ്പിച്ചു

കേരള പിഎസ്‍സി ചെയർമാന്‍റെയും അംഗങ്ങളുടെയും ക്ഷാമബത്ത 2 ശതമാനം വർധിപ്പിച്ചു.53 ശതമാനം 55 ശതമാനമാക്കി ഉയർത്തി. മുൻകാല പ്രാബല്യത്തോടെയാണ് വര്‍ധന. ജനുവരി ഒന്ന് മുതലുള്ള ആനുകൂല്യം ലഭിക്കും. ഇതോടെ ചെയർമാൻ്റെ ശമ്പളം 4.10 ലക്ഷം രൂപയാവും. അംഗങ്ങൾക്ക് 4 ലക്ഷം രൂപയും ലഭിക്കും.ഫെബ്രുവരിയിൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാൻ, അംഗങ്ങൾ എന്നിവരുടെ ശമ്പളവും ആനുകൂല്യങ്ങളും പരിഷ്കരിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചിരുന്നു. നേരത്തെ വിമർശനം ഉയർന്നപ്പോൾ ശിപാർശ മാറ്റിവെച്ചിരുന്നു.ചെയർമാന് ജില്ലാ ജഡ്‌ജിമാരുടെ സൂപ്പർ ടൈം സ്കെയിലിലെ പരമാവധി തുകയ്ക്കു തുല്യവും അംഗങ്ങൾക്ക് ജില്ലാ ജഡ്‌ജിമാരുടെ സെലക്ഷൻ ഗ്രേഡ് സ്കെയിലിലെ പരമാവധി തുകയ്ക്ക് തുല്യവുമായിരിക്കും പുതുക്കിയ ശമ്പളം. മറ്റ് സംസ്ഥാനങ്ങളിലെ പിഎസ് സി ചെയര്‍മാന്‍റെയും അംഗങ്ങളുടെയും നിലവിലുള്ള സേവന വേതന വ്യവസ്ഥ ഉള്‍പ്പെടെ പരിഗണിച്ച ശേഷമായിരുന്നു തീരുമാനം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!