ബാറുടമകളില്‍ നിന്ന് കോടികള്‍ പിരിച്ചെടുക്കാന്‍ നീക്കം നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട് പുറത്ത് വന്നത് ഞെട്ടിപ്പിക്കുന്ന വിവരമാണെന്നും അബ്കാരി ചട്ടം ഭേദഗതി വരുത്താമെന്ന ഉറപ്പിലാണ് പണപ്പിരിവെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം പിണറായി സര്‍ക്കാര്‍ 130 ബാറിന് അനുമതി കൊടുത്തു. ബാര്‍ കൂടി, പക്ഷെ ടേണ്‍ ഓവര്‍ ടാക്‌സ് കുറയുന്നു. ബാറുകളില്‍ ഒരു പരിശോധനയും നടക്കുന്നില്ല. മദ്യവര്‍ജനത്തിന് മുന്നില്‍ നില്‍ക്കുമെന്ന എല്‍ഡി ഫിന്റെ ഉറപ്പ് പ്രഹസനമായി. എക്‌സൈസ് മന്ത്രി രാജി വെയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
നോട്ടെണ്ണുന്ന യന്ത്രം ഇപ്പോള്‍ എവിടെയാണ്?.മുഖ്യമന്ത്രിയുടെ വീട്ടിലാണോ എക്‌സൈസ് മന്ത്രിയുടെ വീട്ടിലാണോയെന്ന് അദ്ദേഹം പരിഹസിച്ചു.മന്ത്രി മാറി നിന്ന് അന്വേഷണം നടത്തണം.പണപ്പിരിവ് നടക്കുന്നു എന്ന് വ്യക്തമാണ്. പണം കിട്ടിയാല്‍ അനുകൂലമായ മദ്യനയം, അതാണ് ഓഫര്‍. കാലം എല്‍ഡിഎഫിനോട് കണക്ക് ചോദിക്കുന്നു .മാണിക്കെതിരെ ഒരു കോടി ആരോപണം ഉന്നയിച്ചവര്‍ക്ക് എതിരെ 20 കോടിയുടെ ആരോപണമെന്നും വി ഡി സതീശന്‍ പറഞ്ഞു
ഐ ടി പാര്‍ക്കുകളില്‍ ബാറുകള്‍ വരുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷവുമായി കൂടിയാലോചന നടന്നിട്ടില്ല.
അനിമോനെതിരെയുള്ള ബാറുടമകളുടെ സംഘടന നടപടി വെള്ള പൂശാന്‍ മാത്രമാണ്. എക്‌സൈസ് മന്ത്രി രാജി വെച്ചില്ലെങ്കില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.