Entertainment News

പൂർണ ആരോഗ്യവാൻ; ആശുപത്രി വാസവുമായി ബന്ധപ്പെട്ട വാർത്തകൾ തെറ്റ്; സുരേഷ് ഗോപി

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നടൻ സുരേഷ് ​ഗോപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്ക് വിശദീകരണവുമായി നടൻ തന്നെ രംഗത്തെത്തി.
ആശുപത്രി വാസവുമായി ബന്ധപ്പെട്ട വാർത്തകൾ തെറ്റാണെന്നും ദൈവാനുഗ്രഹത്താൽ താൻ പൂർണ ആരോഗ്യവാനാണെന്നും സുരേഷ് ഗോപി ഫേസ്ബുക്കിലൂടെ അറിയിച്ചു. ആലുവ യുസി കോളേജിൽ ഷൂട്ടിംഗ് ലൊക്കേഷനിലാണ്. ആശങ്കകൾ പങ്കുവെച്ചുകൊണ്ടുള്ള എല്ലാ സന്ദേശങ്ങൾക്കും ആശംസകൾക്കും ഒരിക്കൽ കൂടി ഒരായിരം നന്ദിയെന്നും സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു

സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചത്

‘എന്റെ ആശുപത്രി വാസവുമായി ബന്ധപ്പെട്ട വാർത്തകൾ തെറ്റാണ്. ദൈവാനുഗ്രഹത്താൽ, ഞാൻ പൂർണ്ണമായും സുഖമായിരിക്കുന്നു. ആലുവ യുസി കോളേജിൽ ഗരുഡന്റെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് ഞാൻ. ആശങ്കകൾ പങ്കുവെച്ചുകൊണ്ടുള്ള എല്ലാ സന്ദേശങ്ങൾക്കും ആശംസകൾക്കും ഒരിക്കൽ കൂടി ഒരായിരം നന്ദി!’
കുറിപ്പിന്റെ കൂടെ ഷൂട്ടിംഗ് ലൊക്കേഷനിലെ ചിത്രവും നാടൻപങ്കുവെച്ചിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!