ആരോഗ്യ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ‘വികാരഭരിതനായ’ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി നടന് പ്രകാശ് രാജ്. നരേന്ദ്രമോദിയുടെ പഴയകാല വീഡിയോ പങ്കുവെച്ചുക്കൊണ്ടായിരുന്നു പ്രകാശ് രാജ് ട്രോളിയത്. കാരണം ആ വീഡിയോയിലെ പ്രസംഗത്തിനിടയിലും നരേന്ദ്രമോദി കരയുന്നുണ്ട്.
മികച്ച പ്രകടനങ്ങളൊന്നും ഒറ്റ രാത്രികൊണ്ട് സംഭവിക്കുന്നതല്ല. ടൈമിംഗ്, ഇടക്കുള്ള നിര്‍ത്തലുകള്‍, ശബ്ദം ക്രമപ്പെടുത്തുന്ന രീതി, ശരീരഭാഷ… അതിനൊക്കെ വര്‍ഷങ്ങളുടെ പരിശ്രമം വേണം. നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു, നിങ്ങളുടെ മാത്രം ബാലനരേന്ദ്ര…,’ പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.
കൊറോണ വൈറസ് നമുക്ക് പ്രിയപ്പെട്ടവരെ കൊണ്ടു പോയെന്നും കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തേടൊപ്പം പങ്കുചേരുന്നുവെന്നുമായിരുന്നു വാരണാസിയിൽ ആരോഗ്യ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്.

