Trending

കോട്ടയം, പാലക്കാട്, കൊല്ലം കളക്‌ടറേറ്റിൽ ബോംബ് ഭീഷണി

കോട്ടയം, പാലക്കാട്, കൊല്ലം കളക്‌ടറേറ്റിൽ ബോംബ് ഭീഷണി. കോട്ടയത്ത് കളക്‌ടറുടെ ഇ – മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ബോംബ് സ്‌ക്വാഡും പൊലീസും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.
പാലക്കാട് കളക്‌ടറേറ്റിൽ ബോംബ് വച്ചെന്നും ഭീഷണി സന്ദേശം എത്തി. കഴിഞ്ഞദിവസം പാലക്കാട് ആർഡിഒ ഓഫീസിലും ബോംബ് ഭീഷണി സന്ദേശം വന്നിരുന്നു. പാലക്കാട് കളക്‌ടർക്ക് ഭീഷണി സന്ദേശം അയച്ചത് തമിഴ്‌നാട് റിട്രീവൽ ട്രൂപ്പിന്റെ പേരിലാണ്.കളക്‌ടറേറ്റിലെ ബോംബ് ഭീഷണി സന്ദേശം ലഭിച്ചയുടൻ പൊലീസുമായി ബന്ധപ്പെട്ടെന്ന് കൊല്ലം കളക്‌ടർ എൻ ദേവീദാസ് പറഞ്ഞു. സ്ഥലത്ത് ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തി. മറ്റൊരു സംസ്ഥാനത്തെ വിഷയവുമായി ബന്ധപ്പെട്ടാണ് സന്ദേശം എത്തിയത്. കളക്‌ടറേറ്റിനുള്ളിലേക്ക് ആളുകളെ കടത്തിവിടുന്നതിലടക്കം പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!