Entertainment News

അഭിനേതാക്കൾ സിനിമയുടെ എഡിറ്റിങ്ങിൽ ഇടപെടുന്നത് പുതിയ സംഭവമല്ല; ആഷിഖ് അബു

അഭിനേതാക്കൾ സിനിമയുടെ എഡിറ്റിംഗിൽ ഇടപെടുന്നത് പുതിയ സംഭവമല്ലെന്നും ഇപ്പോഴാണ് ഇക്കാര്യം പുറത്തു പറയാൻ അണിയറപ്രവർത്തകർ തയാറായതെന്നും സംവിധായകൻ ആഷിഖ് അബു. ഇക്കാര്യത്തിൽ ഫെഫ്കയ്ക്കൊപ്പമാണ് താനെന്നും ആഷിഖ് അബു പറഞ്ഞു. നീലവെളിച്ചം സിനിമയുടെ ഗൾഫ് റിലീസിന്റെ ഭാഗമായി ദുബൈയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് ആഷിഖ് അനുവിന്റെ പ്രതികരണം.

എഡിറ്റിംഗ് കാണിക്കണമെന്ന് വാശിപിടിക്കുന്ന ചില നടന്മാർ ആരാണെന്ന് ആരോപണം ഉന്നയിക്കുന്നവർ വെളിപ്പെടുത്തണമെന്ന് ടൊവിനോ തോമസും പറഞ്ഞു. റീമ കല്ലിങ്കൽ, ഷൈൻ ടോം ചാക്കോ, സഹനിർമാതാക്കളായ സജിൻ, അബ്ബാസ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തിരുന്നു.

‘നടീ-നടൻമാർ ഒരേ സമയം പല സിനിമകൾക്ക് തീയതി കൊടുക്കുന്നുണ്ട്. ചിത്രീകരിച്ച ഭാഗങ്ങളുടെ എഡിറ്റ് കാണിച്ചാൽ മാത്രമേ അവർ തുടർന്നഭിനയിക്കാൻ തയ്യാറാകുന്നുള്ളൂ. എന്നാൽ പണം മുടക്കിയ നിർമ്മാതാക്കളെ മാത്രമെ സിനിമയുടെ എഡിറ്റ് കാണിക്കൂ എന്നാണ് ഫെഫ്കയുടെ തീരുമാനം. സർഗാത്മകമായ ചർച്ചകൾക്ക് നടന്മാർക്ക് അവസരം നൽകും’, എന്നാണ് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!