News

കന്നഡ സിനിമ, സീരിയൽ താരം സമ്പത്ത് ജെ.റാമിനെ വീട്ടിൽ മരിച്ച നിലയിൽ

ബെംഗളൂരുൽ: കന്നട സിനിമ, സീരിയൽ നടൻ സമ്പത്ത് ജെ.റാ(35)മിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരുവിലെ നെലമംഗലയിലെ വീട്ടിൽ ശനിയാഴ്ചയാണ് സംഭവം. സമ്പത്തിന്റെ നാടായ എൻആർ പുരയിലാണ് സംസ്കാരം.

അഭിനയരംഗത്ത് അവസരങ്ങൾ കുറഞ്ഞതിലുള്ള നിരാശയിൽ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ നിഗമനം. അവസരങ്ങൾ‌ കുറഞ്ഞതിൽ സമ്പത്ത് ദുഃഖിതനായിരുന്നെന്ന് സഹപ്രവർത്തകരും പറയുന്നു. അഗ്നിസാക്ഷി എന്ന സീരിയിലിലൂടെയാണ് സമ്പത്ത് ആളുകൾക്ക് പരിചിതനാകുന്നത്. ബാലാജി ഫോട്ടോ സ്റ്റുഡിയോ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്.

സമ്പത്തിന്റെ സുഹൃത്തും നടനുമായ രാജേഷ് ധ്രുവയാണ് മരണവിവരം ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്. ‘ഈ വിയോഗം താങ്ങാനുള്ള ശക്തി ഞങ്ങൾക്കില്ല. നിരവധി സിനിമകൾ ഇനിയും ബാക്കിയാണ്. ഒരുപാട് പോരാട്ടങ്ങളും ബാക്കിയുണ്ടായിരുന്നു. നിന്റെ സ്വപ്നങ്ങൾ സത്യമാകാൻ ഇനിയും ഒരുപാട് സമയമുണ്ടായിരുന്നു. നിന്നെ വലിയൊരു വേദിയിൽ കാണാൻ ഞങ്ങൾ കാത്തിരിക്കുകയാണ്. തിരിച്ചു വരൂ പ്ലീസ്’– എന്നാണ് രാജേഷ് സമൂഹമാധ്യമത്തിൽ കുറിച്ചത്. സമ്പത്തിന്റെ വിയോഗത്തിൽ ഞെട്ടിയിരിക്കുകയാണ് കന്നഡ ടെലിവിഷൻ താരങ്ങൾ‌. കഴിഞ്ഞ വർഷമാണ് സമ്പത്തിന്റെ വിവാഹം കഴിഞ്ഞത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!