കുന്ദമംഗലം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ ചേന്നാട്ട്- മലയൊടിയാവുമ്മൽ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് BJP ആവശ്യപ്പെട്ടു.
നാല് വർഷം മുൻപെ MLA ഫണ്ടും പഞ്ചായത്ത് ഫണ്ടും ഉണ്ടെന്ന് പറഞ്ഞ് ഉപയോഗയോഗ്യമായ റോഡ് വെട്ടിപ്പൊളിക്കുകയും അധികൃതരുടെ അനാസ്ഥയും , പിടിപ്പ് കേടും നിമിത്തം ഇപ്പോൾ വാഹന ഗതാഗതത്തിനും കാൽനടയാത്രയ്ക്ക് പോലും പറ്റാത്ത വിധം ഈ പ്രദേശത്തെ പാവപ്പെട്ട ജനങ്ങൾ ദുരിതം അനുഭവിക്കുകയാണ് . എത്രയും പെട്ടെന്ന് റോഡ് പണി പൂർത്തിയാക്കി ഗതാഗത യോഗ്യമാക്കണമെന്ന് സ്ഥലം സന്ദർശിച്ച BJP കുന്ദമംഗലം മണ്ഡലംപ്രസിഡണ്ട് സുധീർ കുന്ദമംഗലം ആവശ്യപ്പെട്ടു .ഈ പ്രദേശത്ത് ജനങ്ങൾക്ക് പെട്ടെന്ന് ഒരസുഖം വന്നാൽ ഒരു വാഹനം എത്തിക്കാൻ പോലും പറ്റാത്ത അവസ്ഥയാണെന്നും ഇനി മഴക്കാലം വന്നാൽ കാൽനടയാത്രക്കാർക്കു പോലും യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയാണെന്നും സുധീർ കുന്ദമംഗലം പറഞ്ഞു .
BJP മണ്ഡലം ജന:സെക്രട്ടറി P സിദ്ധാർത്ഥൻ, ട്രഷറർ CKചന്ദ്രൻ, കർഷകമോർച്ച മണ്ഡലം പ്രസിഡണ്ട് C മനോജ് BJP ഏരിയാ ജനറൽ സെക്രട്ടറി വിജു കടവ്, ഏരിയാ സെക്രട്ടറി മാരായ സുനിൽ കുമാർ കായക്കൽ, ബാബു പൊയ്യ ,SC മോർച്ച ജില്ല വൈസ് പ്രസിഡണ്ട് MG വിനോദ്, ബൂത്ത് ജനറൽ സെക്രട്ടറി VP വേലായുധൻ, KM ചന്ദ്രൻ, M ശ്രീധരൻ, പ്രജീഷ് M, സന്തോഷ് ചേന്നാട്ട്, ശ്രീനിവാസൻ VP, സവീഷ് K എന്നിവർ പങ്കെടുത്തു