രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്നും വര്‍ധനവ്. 24 മണിക്കൂറിനിടെ 2,593 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 44 മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 522193 ആയി.നിലവില്‍ രാജ്യത്ത് 15,873 ആക്ടീവ് രോഗികള്‍. 1,755 പേരാണ് ഇന്നലെ രോഗ മുക്തരായത്. ഇതോടെ ആകെ രോഗ മുക്തരുടെ എണ്ണം 42519479. ഇതുവരെയായി 1,87,67,20,318 പേരാണ് രാജ്യത്ത് വാക്സിന് സ്വീകരിച്ചത്. കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ഇന്ന് അടിയന്തര യോഗം വിളിച്ചു.ഡല്‍ഹിയിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ 1,094 പേര്‍ക്കാണ് രാജ്യ തലസ്ഥാനത്ത് രോഗം ബാധിച്ചത്. ഡല്‍ഹിയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്.
കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഇന്നും വര്‍ധനവ്;24 മണിക്കൂറിനിടെ 2,593 പേര്‍ക്ക് രോഗ ബാധ

