Local News

പെട്ടിക്കട തീവെച്ച് നശിപ്പിച്ചു

പണിക്കർ അങ്ങാടിയിലെ തേവർ കണ്ടി വാസുവിന്റെ പെട്ടികടയാണ് തീവെച്ച് നശിപ്പിച്ചത്.ഇന്ന് പുലർച്ചെയായിരുന്നുസംഭവം. വിവരമറിഞ്ഞ് പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി . വെള്ളിമാട്കുന്നിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.ചായക്കടയിൽ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടറിന് തീപിടിക്കാത്തത് വൻ അപകടം ഒഴിവായി. ഇലക്ട്രിക് കണക്ഷൻ ഇല്ലാത്ത പെട്ടിക്കടയിൽ തീ വെക്കാനാണ് സാധ്യതയെന്ന് നാട്ടുകാർ പറയുന്നു. കുന്ദമംഗലം എസ് ഐ വിഷ്ണു പ്രസാദ് പുലർച്ചെ തന്നെ സംഭവ സ്ഥലത്തെത്തി.പോലീസ് അന്വേഷണം നടത്തിവരികയാണ്. ആറുമാസമായി ഈ സ്ഥാപനം വാസുനടത്തിവരികയാണ് അതിന്റെ ഏതാനും വാര അകലെയാണ് വാസു താമസിക്കുന്നത്. പൈമ്പ്ര പുറ്റു മണ്ണിൽ താഴം സ്വദേശിയാണ് വാസു . ഇയാളോടുള്ള വിരോധമാണ് കട കത്തിക്കാൻ കാരണമെന്ന് പരിസര വാസികൾ അടക്കം പറയുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!