Trending

തിരുവനന്തപുരത്ത് വിദ്യാർത്ഥിയെ പിടിഎ പ്രസിഡന്‍റ് മർദിച്ചതായി പരാതി

തിരുവനന്തപുരത്ത് വിദ്യാർഥിയെ പിടിഎ പ്രസിഡന്‍റ് മർദിച്ചതായി പരാതി. തൊളിക്കോട് ഗവ. എച്ച്.എസ് വിദ്യാർഥിക്കാണ് മർദനമേറ്റത്. ശനിയാഴ്ചയാണ് പരാതിക്ക് ആധാരമായ സംഭവം നടന്നത്.കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റുകൂടിയായ പിടിഎ പ്രസിഡന്‍റ് 16കാരനെ മര്‍ദിച്ചെന്നാണ് പരാതി. പ്ലസ് വൺ-പത്താം ക്ലാസ് വിദ്യാർഥികൾ തമ്മിലുള്ള തർക്കങ്ങളാണ് മർദനത്തിന് കാരണമെന്നാണ് വിവരം. പിടിഎ പ്രസിഡന്റിന്റെ പത്താം ക്ലാസിൽ പഠിക്കുന്ന മകനെ മർദനമേറ്റ വിദ്യാർഥി മർദിച്ചെന്ന പരാതി നേരത്തെ നിലനിൽക്കുന്നുണ്ട്. ഇരുകൂട്ടരും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.പിടിഎ പ്രസിഡന്‍റിനും മക്കൾക്കും എതിരായ പരാതിയിൽ പൊലീസ് കേസ് എടുത്തു. പിടിഎ പ്രസിഡന്റിന്‍റെ മകന്റെ പരാതിയിൽ മർദനമേറ്റ വിദ്യാർഥിക്ക് എതിരെ റാഗിങിനും കേസെടുത്തിട്ടുണ്ട്

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!