
സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞ് 65,720 രൂപയായി.ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 8,215 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 8,962 രൂപയുമായി. ഇന്നലെ സ്വർണവിലയിൽ മാറ്റമൊന്നും സംഭവിച്ചിരുന്നില്ല. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണവില രേഖപ്പെടുത്തിയത് മാർച്ച് ഇരുപതിനായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 66,480 രൂപയായിരുന്നു.സംസ്ഥാനത്തെ വെളളിവിലയിൽ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. ഇന്ന് ഒരു ഗ്രാം വെളളിയുടെ വില 110 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 110,000 രൂപയുമാണ്.