നാടോടിക്കാറ്റ് സിനിമയിൽ ദാസനും വിജയനും പ്രൊഫഷണൽ കില്ലർ പാവനായിയെ കണ്ട് മുട്ടുന്ന സ്ഥലമാണ് ചെന്നൈ നഗരത്തിന്റെ അടയാളങ്ങളിലൊന്നായ അണ്ണാ ടവര്‍. ഇപ്പോളിതാ 12 വർഷത്തിന് ശേഷം അണ്ണാൻ ടവർ സന്ദർശകർക്ക് വേണ്ടി വീണ്ടും തുറന്നിരിക്കുകയാണ്. ടവര്‍ തുറന്നതോടെ ചെന്നൈ നഗരത്തിന്റെ ആകാശ കാഴ്ചകള്‍ വളരെ മനോഹരമായി തന്നെ കാണാൻ സാധിക്കും.
ദാസനും വിജയനും ചേർന്ന് പ്രൊഫഷണൽ കില്ലർ പാവനായിയെ കൊന്ന സ്ഥലമായ അണ്ണാ ടവർ ഇപ്പോള്‍ മനോഹര ചിത്രങ്ങളും ഗ്രില്ലുകളും ടൈലുകളും ഒക്കെ സ്ഥാപിച്ച് തുറന്നിട്ടുള്ളത്.
അഞ്ച് പതിറ്റാണ്ടു മുന്‍പാണ് അണ്ണാ ടവര്‍ സ്ഥാപിയ്ക്കപ്പെട്ടത്. 1968 ല്‍ ചെന്നൈയില്‍ നടന്ന വേള്‍ഡ് ട്രേഡ് ഫെയറിന് ഭാഗമായി അണ്ണാ നഗറിലെ വിശ്വേശ്വര പാര്‍ക്കില്‍ 92 ലക്ഷം രൂപ മുടക്കിയാണ് ടവര്‍ നിര്‍മ്മിച്ചത്. ചെന്നൈ നഗരവാസികളുടെ ഗൃഹാതുര സ്മൃതികൂടിയാണ് ഈ ടവര്‍.
യുവതി യുവാക്കൾ ടവറിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തതിനെ തുടർന്ന് 2011ല്‍ കോര്‍പറേഷന്‍ ടവര്‍ അടച്ചു പൂട്ടി. ഇപ്പോൾ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പൂർത്തിയാക്കിയാണ് ടവർ തുറന്നിരിക്കുന്നത്.
സുരക്ഷാ ക്രമീകരണങ്ങള്‍ക്കൊപ്പം വൃത്തിയായി ടവര്‍ സംരക്ഷിയ്ക്കപ്പെടണമെന്നാണ് എല്ലാവരും ആവശ്യപ്പെടുന്നത്. ചെന്നൈയുടെ സൗന്ദര്യവല്‍കരണത്തിന്റെ ഭാഗമായി വീണ്ടും ഒരു ചരിത്ര സ്മാരകം കൂടി പുനർജനിച്ചു.