Local News

ചൂലാം വയൽ മാക്കൂട്ടം കൈത്താങ്ങിന്റെ കുറിക്കല്യാണം

എം സിബഗത്തുള്ള

പതിമംഗലം: ചൂലാം വയൽ ‘മാക്കൂട്ടം കൈത്താങ്ങ്’ സാമൂഹിക കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം പതിമംഗലത്ത് കമ്മിറ്റിയുടെ ഒന്നാം വാർഷികവും കുറിക്കല്യാണവും സംഘടിപ്പിച്ചു. 86 മെമ്പർമാർ ഉൾപ്പെട്ട കൂട്ടായ്മ സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ചതാണ്. സുഗുണൻ പ്രസിഡന്റും ഒ കെ മുസ്തഫ സെക്രട്ടറിയുമായ സംഘടനയുടെ ഒരു വർഷത്തെ തികഞ്ഞ പ്രവർത്തനം ഒട്ടനവധിപേരുടെ ജീവിതത്തിൽ വെളിച്ചം പകരാൻ സഹായിച്ചിട്ടുണ്ട്.

ആർക്കെങ്കിലും പെട്ടെന്ന് പണത്തിന് അത്യാവശ്യമായി വരുമ്പോൾ കൂട്ടായ്മയിലുള്ള ഓരോ അംഗങ്ങളും മിനിമം 500 രൂപ വീതമെങ്കിലും ഒരോരുത്തരുംനൽകി സഹായമായിനൽകും. ഏറ്റവും അർഹനാരാണെന്ന് പരിശോധിച്ച് എല്ലാ അംഗങ്ങളുടെ അഭിപ്രായവും കണക്കിലെടുത്ത് ഭൂരിപക്ഷം ലഭിക്കുന്നവർക്കാണ് പണപയറ്റിന് ദിനം. നൽകുക. പ്രധാനമായും വാട്സാപ്പിലൂടെയാണ് ആർക്ക് പണപയറ്റ് ദിനംനൽകണമെന്ന തീരുമാനിക്കുന്നത്. . കുറിക്കല്യാണം പഴമക്കാറുടെ ഒരു ഗ്രാമീണ ഉത്സവമായിരുന്നു. ചിലയിടങ്ങളിൽ പണപ്പയറ്റ് എന്ന പേരിലും അറിയപ്പെടുന്നുണ്ട്.

ഒരു മാസത്തിൽ 2 ,12 ,22 എന്നീ തിയ്യതികളിലായി മൂന്ന് പ്രവിശ്യമാണ് കുറിക്കല്യാണം നടക്കുക. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ആകെമൊത്തം
42 കുറിക്കല്യാണങ്ങൾ നടത്താൻ ഈ സഹായ കമ്മിറ്റിക്ക് സാധിച്ചു. അതിൽ എഴുപതിനായിരത്തോളം രൂപ വരെ ലഭിച്ചിട്ടുണ്ട്. ഈന്തപ്പന ഓലകൊണ്ട് ഡെക്കറേറ്റ് ചെയ്ത ഒരു സ്ഥലത്തുവെച്ചാണ് കുറിക്കല്യാണം നടക്കുന്നത്.വൈകുന്നേരം നാല് മണിക്ക് ആരംഭിച്ചു രാത്രി പത്തു മണി വരെ പാട്ടും സംസാരവുമൊക്കെയായി പരിപാടി തുടരും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!