Local News

ജില്ലാ അറിയിപ്പുകൾ

പ്രിന്റിംഗ് ടെക്‌നോളജി പരീക്ഷ
സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന കെ.ജി.റ്റി.ഇ പ്രിന്റിംഗ് ടെക്‌നോളജി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത 2021 ബാച്ചിലെ വിദ്യാർഥികൾക്കുള്ള തീയറി പരീക്ഷ മാർച്ച് 9, 10, 11 തീയതികളിൽ തിരുവനന്തപുരം സെൻട്രൽ പോളിടെക്‌നിക്ക് കോളേജ്, കളമശേരി വനിതാ പോളിടെക്‌നിക്ക് കോളേജ്, കോഴിക്കോട് വനിതാ പോളിടെക്‌നിക്ക് കോളേജ് എന്നിവിടങ്ങളിൽ നടക്കും. ടൈം ടേബിൾ www.tekerala.org യിൽ ലഭ്യമാണ്. ഹാൾടിക്കറ്റ് പരീക്ഷാ കേന്ദ്രങ്ങളിൽ ലഭിക്കും.

തൊഴിലുറപ്പ് പ്രവൃത്തി സമയം പുനഃക്രമീകരിച്ചു
വേനൽക്കാലത്തെ വർധിച്ച ചൂട് കാരണം സൂര്യാഘാതം ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ച് ഫെബ്രുവരി 25 മുതൽ ഏപ്രിൽ 30

താത്കാലിക ഒഴിവ്

കോഴിക്കോട് സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡെവലപ്പ്മെന്റിന്റെ എവിക്ടീസിന് സംവരണം ചെയ്യപ്പെട്ട അസിസ്റ്റന്റ് ഗ്രേഡ് 1 തസ്തികയില്‍ താത്കാലിക ഒഴിവുണ്ട്. യോഗ്യത- അംഗീകൃത സര്‍വകാലാശാല ബിരുദം. ബിരുദാനന്തര കമ്പ്യൂട്ടര്‍ ഡിപ്ലോമ. 2021 ജനുവരി ഒന്നിന് പരമാവധി 25 വയസ്സ്. ഉദ്യോഗാര്‍ത്ഥികള്‍ റവന്യൂ അധികാരിയില്‍ നിന്നുള്ള സാക്ഷ്യ പത്രവും പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം മാര്‍ച്ച് ഏഴിനകം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന റീജ്യണല്‍ പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ഹാജരാക്കണം. ഫോണ്‍ : 0495 2376179

പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട് ജില്ലയില്‍ പബ്ലിക് വര്‍ക്സ് (ഇലക്ട്രിക്കല്‍ വിംഗ്) വകുപ്പില്‍ ലൈന്‍മാന്‍ കാറ്റഗറി നമ്പര്‍ 117/ 2020 തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2022 ഫെബ്രുവരി 18 ന് നിലവില്‍ വന്ന സാധ്യതാ പട്ടികയുടെ പകര്‍പ്പ് പ്രസിദ്ധീകരിച്ചു.

പ്യൂണ്‍/വാച്ച്മാന്‍ തസ്തികയിലേക്ക് അഭിമുഖം

കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിലെ പ്യൂണ്‍/വാച്ച്മാന്‍ തസ്തികയിലേക്കുള്ള (കാറ്റഗറി നമ്പര്‍. 276/2020) തെരഞ്ഞെടുപ്പിനായി അപേക്ഷിച്ച നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കായി പി.എസ്.സി കോഴിക്കോട് മേഖല ഓഫീസില്‍ മാര്‍ച്ച് മൂന്നിന് അഭിമുഖം നടത്തും. ഫോണ്‍ : 0495 2371500

പുനര്‍ലേലം

കോഴിക്കോട് നഗരത്തിലെ മാവൂര്‍, കുന്ദമംഗലം, ചേവായൂര്‍, എലത്തൂര്‍, നടക്കാവ്, വെള്ളയില്‍ ടൗണ്‍, ചെമ്മങ്ങാട്, കസബ, പന്നിയങ്കര, മാറാട്, ബേപ്പൂര്‍, ഫറോക്ക് എന്നീ പോലീസ് സ്റ്റേഷന്‍ പരിസരത്ത് സ്റ്റേഷന്‍ ഓഫീസറുടെ ഉത്തരവാദിത്വത്തില്‍ അവകാശികള്‍ ഇല്ലാത്തതും നിലവില്‍ അന്വേഷണാവസ്ഥയിലോ/ കോടതി വിചാരണയിലോ/ പരിഗണനയിലോ ഇല്ലാത്തതുമായ 117 വാഹനങ്ങള്‍ മാര്‍ച്ച് മൂന്നിന് രാവിലെ 11 മണി മുതല്‍ 4 വരെ പുനര്‍ലേലം ചെയ്യും. ഫോണ്‍ : 0495 2722673.

റാങ്ക് പട്ടിക റദ്ദാക്കി

ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പ്പറേഷന്‍ (ഐ എം) കേരള ലിമിറ്റഡിലെ മെക്കാനിക്കല്‍ ഓപ്പറ്റേര്‍ തസ്തികയുടെ (കാറ്റഗറി നമ്പര്‍ 223 / 2016 ) തെരഞ്ഞെടുപ്പിന് 2018 നവംബര്‍ 15ന് നിലവില്‍ വന്ന 795 / 18/ ഇ.ആര്‍ II എനമ്പര്‍ റാങ്ക് പട്ടിക മൂന്ന് വര്‍ഷ കാലാവധി പൂര്‍ത്തിയാക്കി 2021 നവംബര്‍ 16 ന് (15.11.2021 അര്‍ദ്ധരാത്രി) മുതല്‍ പൂര്‍വ്വാഹ്നം റദ്ദാക്കിയതായി പി.എസ്.സി മേഖലാ ഓഫീസര്‍ അറിയിച്ചു.

പട്ടിക പ്രസിദ്ധീകരിച്ചു

ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ ഗ്രേഡ് II എല്‍.ഡി.വി) ഡ്രൈവര്‍ കം ഓഫീസ് അറ്റന്റന്റ് (എല്‍ ഡി വി) എന്‍.സി.എ ഹിന്ദു നടാര്‍ (കാറ്റഗറി നമ്പര്‍ 470/2020) തസ്തികയുടെ തെരഞ്ഞെടുപ്പിനായി ഫെബ്രുവരി 18 ന് നിലവില്‍ വന്ന ചുരുക്ക പട്ടികയുടെ പകര്‍പ്പ് പ്രസിദ്ധീകരിച്ചു.

റവന്യൂ ടവര്‍ നിര്‍മ്മാണം ; ക്വട്ടേഷന്‍ ക്ഷണിച്ചു

വടകര റവന്യൂ ടവര്‍ നിര്‍മ്മാണത്തിനോടനുബന്ധിച്ച് നിലവിലുള്ള പഴയ കെട്ടിടങ്ങള്‍ ( വടകര സബ് രജിസ്ട്രാര്‍ ഓഫീസ്, സബ് ട്രഷറി, ഇലക്ഷന്‍ ഓഫീസ് ) പൊളിച്ചുമാറ്റി ഉപയേഗപ്രദമായ സാധനങ്ങള്‍ ഏറ്റെടുക്കുന്നതിനും സൈറ്റ് വൃത്തിയാക്കുന്നതിനും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് എട്ടിന് ഉച്ചക്ക് രണ്ട് മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0495 2369545.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

കൊടുവള്ളി ഗവ . റസിഡന്‍ഷ്യല്‍ ഐ ടി ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ തസ്തികയിലേക്ക് പാര്‍ട്ട് ടൈം ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത : എം.ബി.എ / ബി.ബി.എ, രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം, അല്ലെങ്കില്‍ ബി.എ സോഷ്യോളജി അല്ലെങ്കില്‍ സോഷ്യല്‍ വെല്‍ഫയര്‍ അല്ലെങ്കില്‍ സാമ്പത്തിക ശാസ്ത്രം എന്നിവയില്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് മൂന്നിന് രാവിലെ 11 മണിക്ക് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0495 2212277.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!