‘ലൂസിഫർ’, ‘അയ്യപ്പനും കോശിയും’ എന്നിങ്ങനെ മലയാളത്തിലെ രണ്ട് സൂപ്പർഹിറ്റ് ചിത്രങ്ങളാണ് തെലുങ്കിൽ റീമേക്ക് ചെയ്യുന്നത്. ഇതിൽ അയ്യപ്പനും കോശിയും സിനിമയുടെ റീമേക്കായ ‘ഭീംല നായക്’ ഫെബ്രുവരി 25ന് തിയറ്ററുകളിലെത്തും. ഗോഡ് ഫാദർ എന്നാണ് ലൂസിഫർ തെലുങ്ക് പതിപ്പിന്റെ പേര്.എന്നാലിപ്പോൾ ‘സ്റ്റീഫൻ നെടുമ്പള്ളി’യെ സന്ദർശിച്ച്‘അയ്യപ്പന്‍ നായരുടെ വാർത്തയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
ചിരഞ്ജീവി നായകനായ ലൂസിഫർ തെലുങ്ക് പതിപ്പ് ഗോഡ് ഫാദർ സെറ്റിൽ പവൻ കല്യാൺ സന്ദർശനത്തിനെത്തിയ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറല്‍. ‘ഭീംല നായക്’ റിലീസിനോടനുബന്ധിച്ചാണ് വിഡിയോ റിലീസ് ചെയ്തിരിക്കുന്നത്.മോഹൻ രാജയാണ് ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് സംവിധാനം ചെയ്യുന്നത്. നയൻതാരയാണ് ചിത്രത്തിൽ നായികയാകുന്നത്