Entertainment News

112.13 കോടി രൂപ; റെക്കോഡുകള്‍ തകര്‍ത്ത കരാറില്‍ പോപ്പ് താരം ബ്രിട്‌നി സ്പിയേഴ്‌സിന്റെ ഓര്‍മക്കുറിപ്പുകള്‍ പുസ്തകമാകുന്നു

2017-ല്‍ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസിന് ഒന്നിലധികം പുസ്തകങ്ങള്‍ എഴുതിയതിനുവേണ്ടി 485 കോടി രൂപയുടെ കരാറില്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയും മിഷേല്‍ ഒബാമയും ഒപ്പുവെച്ച കരാറിന്റെ റെക്കോഡുകള്‍ തകര്‍ത്ത് 112.13 കോടി രൂപയുടെ കരാറില്‍ പോപ്പ് താരം ബ്രിട്‌നി സ്പിയേഴ്‌സിന്റെ ഓര്‍മക്കുറിപ്പുകള്‍ പുസ്തകമാകുന്നു.സൈമണ്‍ ആന്‍ഡ് ഷസ്റ്റര്‍ ആണ് പ്രസാധകർ .

പ്രശസ്തിയിലേക്കുള്ള താരത്തിന്റെ ഉയര്‍ച്ച, കുടുംബവുമായുള്ള ബന്ധം, ഒരു ദശാബ്ദത്തിലേറെയായി കണ്‍സര്‍വേറ്റര്‍ഷിപ്പിന് കീഴിലുള്ള അനുഭവം എന്നിവയെക്കുറിച്ചെല്ലാം ഓര്‍മക്കുറിപ്പിലുണ്ടാവും.

മാനസികമായപരിമിതികള്‍ കാണിച്ച് ബ്രിട്‌നിയുടെ സാമ്പത്തിക കാര്യങ്ങളും ദൈനംദിനജീവിതവും നിയന്ത്രിക്കാനുള്ള കണ്‍സര്‍വേറ്റര്‍ഷിപ്പ്, കോടതിയില്‍നിന്ന് പിതാവ് ജാമി സ്പിയേഴ്‌സിനു ലഭിച്ചിരുന്നു. 14 വര്‍ഷത്തോളം തുടര്‍ന്ന കണ്‍സര്‍വേറ്റര്‍ഷിപ്പിനെതിരേ സ്പിയേഴ്‌സ് വിജയകരമായി പോരാടി മാസങ്ങള്‍ക്കുശേഷമാണ് പുസ്തകക്കരാര്‍ വരുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!