യുദ്ധത്തിൽ ലോകരാജ്യങ്ങൾ ഇടപെടരുതെന്നും എതിർത്തുനിൽക്കുന്നവർക്ക് ഇതുവരെ കാണാത്ത തരത്തിലുള്ള തിരിച്ചടി നൽകുമെന്നും റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ പറഞ്ഞതിന് പിന്നാലെ ആക്രമണത്തെ അപലപിച്ച് അമേരിക്ക രംഗത്തെത്തി.
യുക്രൈനെതിരായ റഷ്യയുടെ വ്യോമാക്രമണം നീതീകരിക്കാൻ കഴിയാത്ത നടപടിയാണെന്ന് ജോ ബൈഡൻ പറഞ്ഞു.
യുക്രൈനിൽ മനുഷ്യക്കുരുതി നടക്കുകയാണെങ്കിൽ അതിൽ റഷ്യ ആയിരിക്കും പൂർണ ഉത്തരവാദിയെന്ന് ബൈഡൻ വ്യക്തമാക്കി. ലോകത്തിൻ്റെ പ്രാർത്ഥന യുക്രൈനൊപ്പമുണ്ട്. വൈറ്റ് ഹൗസിലിരുന്ന് ഇതൊക്കെ താൻ നിരീക്ഷിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഉടൻ അമേരിക്കൻ ജനതയോട് സംസാരിക്കുമെന്നും ബൈഡൻ പറഞ്ഞു.

