രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പുതിയതായി 13,742 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ടുചെയ്തു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകള്‍ 1,10,30,176 ആയി ഉയര്‍ന്നു. കോവിഡ് വിമുക്തരുടെ എണ്ണം 1,07,26,702 ആയി ഉയര്‍ന്നതായും ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
104 പുതിയ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 51 പേര്‍ മഹാരാഷ്ട്രയില്‍ നിന്നുള്ളവരും 14 പേര്‍ കേരളത്തില്‍ നിന്നും 10 പേര്‍ പഞ്ചാബില്‍ നിന്നുമാണ്.
24 മണിക്കൂറിനുള്ളിൽ 13,742 പുതിയ കോവിഡ് കേസുകള്‍

