News

നവീനമായ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുമ്പോഴാണ് വ്യവസായത്തിന് വളര്‍ച്ചയുണ്ടാകുന്നത് : ഓപ്പണ്‍ ഫോറം

നവീനമായ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുമ്പോഴാണ് വ്യവസായത്തിന് വളര്‍ച്ചയും സംരംഭങ്ങള്‍ക്ക്  വിജയവുമുണ്ടാകുന്നതെന്ന്  ഇന്ത്യാ സ്‌കില്‍സ് കേരള 2020-ലെ ഓപ്പണ്‍ ഫോറം. പ്രയത്‌നങ്ങള്‍ക്കു പരിധിവെക്കുകയും വര്‍ത്തമാനകാല നേട്ടങ്ങളില്‍ മാത്രം  അഭിരമിക്കുകയും ചെയ്യുമ്പോഴാണ് വളര്‍ച്ച മുരടിക്കുന്നതെന്നും സംവാദത്തില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. സ്വപ്നനഗരിയില്‍  നൂതനാശയവും സംരംഭകത്വവും എന്ന വിഷയത്തിലാണ് ഓപ്പണ്‍ഫോറം സംഘടിപ്പിച്ചത്.
വ്യവസായം പാടില്ലെന്നു നാട്ടുകാര്‍ കരുതിയിരുന്ന എഴുപതുകളിലാണ് താന്‍ ഈ മേഖലയിലേക്കു കടന്നുവന്നതെന്ന് വികെസി ഗ്രൂപ്പ് എംഡിയായ യു.നൗഷാദ് പറഞ്ഞു.  പാദരക്ഷാ മേഖലയെക്കുറിച്ചു പഠിച്ചു വിപണിയില്‍ ഇറങ്ങിയപ്പോഴാണ് ഈ മേഖലയില്‍ ഒരുപാടു പേര്‍ ഉണ്ടെന്നു മനസിലായത്. സംരംഭത്തെ നിലനിര്‍ത്താന്‍ ഉത്പന്നത്തെ നവീകരിക്കുക മാത്രമായിരുന്നു പോംവഴി. ഉപഭോക്താക്കള്‍ എപ്പോഴും നൂതനാശയങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കും. അതിനാല്‍ ഉത്പന്നങ്ങളുടെ നവീകരണം അവസാനിച്ചാല്‍ വളര്‍ച്ച കുറയുമെന്നും നൗഷാദ് പറഞ്ഞു.
        വെറൈറ്റി എന്ന പേരില്‍ വിനാഗിരിയും അച്ചാറും വിപണിയിലെത്തിച്ചായിരുന്നു തന്റെ തുടക്കമെന്ന് കേരള ചെറുകിട വ്യവസായ അസോസിയേഷന്‍ പ്രസിഡന്റ് എം. ഖാലിദ് പറഞ്ഞു. ആദ്യം വാടകക്കെട്ടിടത്തില്‍ ആയിരുന്നത് പിന്നീട് സ്വന്തം കെട്ടിടത്തിലേക്കു മാറി. ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ക്കു വിപണിയില്‍ എന്നും ആവശ്യക്കാരുണ്ടെന്ന തിരിച്ചറിവാണ് ഈ മേഖലയിലെ വളര്‍ച്ചയ്ക്കു കാരണമെന്നും എം. ഖാലിദ് പറഞ്ഞു.
        സ്റ്റാര്‍ട്ടപ്പും സംരംഭകത്വവും ഒന്നല്ലെന്ന് കേരള സ്റ്റാര്‍ട്ടഫ് മിഷന്‍ ഡയറക്ടര്‍ പി.എം നിയാസ് ചൂണ്ടിക്കാട്ടി. സംരംഭകരെ ഉണ്ടാക്കിയെടുക്കാന്‍ കഴിയില്ല. അതേസമയം, ഒരു മനുഷ്യനിലുള്ള സംരംഭകന്റെ സ്വഭാവത്തെ വളര്‍ത്തിയെടുക്കാന്‍ കഴിയും. കുട്ടിക്കാലം മുതല്‍ക്കേ മനുഷ്യന്റെ ഉള്ളിലെ സംരംഭകനെ ഉണര്‍ത്തുന്നതിനുള്ള കര്‍മപദ്ധതികള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
        മുന്‍പത്തെക്കാള്‍ വലിയ അവസരങ്ങളാണ് ഇപ്പോള്‍ ആളുകള്‍ക്കു മുന്നിലുള്ളതെന്ന് ഹബ് വേര്‍ഡ്‌സ് മീഡിയ സിഇഒ നിസരി മഹേഷ് പറഞ്ഞു. 
        വിജയിച്ചു കാണുന്ന 50 ശതമാനം സംരംഭങ്ങളും നൂതനാശയങ്ങള്‍ പ്രാവര്‍ത്തികമാക്കിയതാണെന്ന്  എസ്ബിഐ ഡെപ്യൂട്ടി മാനേജര്‍ കെ. ലിന്‍ഷ പറഞ്ഞു. സംരംഭങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ വാണിജ്യ മേഖലയിലെ സംഘടനകള്‍ക്കു വലിയ പങ്കുണ്ടെന്ന് മലബാര്‍ ചേംബര്‍ ഒഫ് കൊമേഴ്‌സ് സെക്രട്ടറി കെ.കെ മനു ചൂണ്ടിക്കാട്ടി. സോഷ്യോ ഡയറക്ടര്‍ അപര്‍ണ വിശ്വനാഥന്‍ മോഡറേറ്ററായിരുന്നു

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!