Trending

കഥകളും പാട്ടുമായി പ്രകാശ് രാജ് കെ എൽ എഫിൽ

കെഎൽഎഫ് വേദിയിൽ കുട്ടിത്തം നിറച്ച് പ്രകാശ് രാജ്. വിവിധ സ്കൂളുകളിൽ നിന്നെത്തിയ കുട്ടികളോടൊപ്പം കഥകൾ പറഞ്ഞും പാട്ടുകൾ പാടിയും പ്രകാശ് രാജ് കെഎൽഎഫിന്റെ രണ്ടാം ദിനത്തിന് ആരംഭം കുറിച്ചു.
പണ്ട് നമ്മൾ കേട്ടു വളർന്ന ആമയുടെയും കൊക്കിന്റെയും കഥയാണ് പ്രകാശ് രാജ് ആദ്യം പറഞ്ഞത്. കഥയുടെ അവസാനം ജല മലിനീകരണത്തിന്റെ പ്രശ്നം ഉന്നയിച്ചുകൊണ്ട് കുട്ടികളിൽ അവബോധം സൃഷ്ടിക്കാനും അദ്ദേഹത്തിനായി.
സാമൂധിക മാധ്യമങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം കുറയുന്നതിനെക്കുറിച്ചുയർന്ന ചോദ്യങ്ങൾക്ക് മറുപടിയായി, വീടുകളിൽ കുട്ടികൾക്കായി ഗ്രന്ഥശാലകൾ ഒരുക്കണമെന്നും അവരോടൊപ്പം ഇരുന്ന് വായിക്കാനും കഥകൾ പറഞ്ഞു കൊടുക്കാനും മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും പ്രകാശ് രാജ് അഭിപ്രായപ്പെട്ടു. അഞ്ചു വയസ്സ് പ്രായമായ തന്റെ മകനുമായി ചേർന്ന് ‘അഭിയും നാനും’ എന്ന ചിത്രത്തിലെ രഘു എന്ന കഥാപാത്രത്തെ സൃഷ്ടിച്ച അനുഭവവും അദ്ദേഹം പങ്കുവെച്ചു.
മുതിർന്നവർക്കും കുട്ടികൾക്കും വേർതിരിച്ചുള്ള സെഷനുകൾ സംഘടിപ്പിക്കുന്നത് നല്ലതാണെന്നും അങ്ങനെ ചെയ്താൽ കുട്ടികളുടെ ചോദ്യങ്ങൾക്ക് അവർക്ക് മനസ്സിലാകുന്ന രീതിയിൽ മറുപടി നൽകാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!