നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ സെറ്റില്‍ കിടന്നുറങ്ങുന്ന മമ്മൂട്ടിയുടെ ചിത്രം വൈറൽ.നിര്‍മ്മാതാവായ എസ്. ജോര്‍ജാണ് ചിത്രം പങ്കുവെച്ചത്.വെറും തറയില്‍ ചിത്രത്തിലെ സുന്ദരം എന്ന കഥാപാത്രത്തിന്‍റെ വേഷത്തില്‍ കിടന്നുറങ്ങുന്ന മമ്മൂട്ടിയുടെ ചിത്രമാണ് ഇദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. ‘നൻപകൽ നേരത്ത് മയക്കം’ എന്നാണ ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. ആയിരക്കണക്കിന് പേരാണ് ചിത്രത്തിന് ലൈക്ക് അടിച്ചിരിക്കുന്നത്. ചിത്രം ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.
ഗംഭീര അഭിപ്രായങ്ങളുമായി തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ് നൻപകൽ നേരത്ത് മയക്കം എന്ന സിനിമ. ഐ. എഫ്. എഫ്.കെയിൽ പ്രീമിയർ ഷോ നടത്തിയ നൻപകൽ നേരത്ത് മയക്കം പ്രേക്ഷകരുടെ പ്രിയങ്കരമായ ചിത്രമായി മാറുകയും പ്രേക്ഷക സ്വീകാര്യതക്കുള്ള അവാർഡ് നേടുകയും ചെയ്തിരുന്നു.
‘നന്‍പകല്‍ നേരത്ത് മമ്മൂട്ടി മയക്കം’ലോക്കേഷനിലെ ചിത്രം വൈറൽ

