നന്ദമൂരി ബാലകൃഷ്ണയുടെ ഏറ്റവും പുതിയ ചിത്രമാണ് വീരസിംഹ റെഡ്ഡി. ചിത്രത്തിൽ ബാലകൃഷ്ണയുടെ നായികയായി അഭിനയിച്ചത് മലയാളി താരം ഹണി റോസ് ആയിരുന്നു. ഈ ചിത്രത്തിലെ പ്രകടനത്തോടെ തെലുങ്ക് പ്രേക്ഷകരുടെ ശ്രദ്ധ നേടാന്‍ താരത്തിനായി. ശ്രുതി ഹാസനും ചിത്രത്തില്‍ സുപ്രധാന വേഷത്തിലുണ്ട്. ഇപ്പോഴിതാ ബാലകൃഷ്ണയുടെ അടുത്ത ചിത്രത്തിലും ഹണി റോസ് നായികയാകുന്നു. അനിൽ രവിപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഹണി റോസും ബാലയ്യയും വീണ്ടും ഒന്നിക്കുന്നത്.ബാലകൃഷ്ണ ഇരട്ടവേഷത്തില്‍ എത്തിയ ചിത്രത്തില്‍ വരലക്ഷ്മി ശരത്കുമാര്‍, ലാല്‍, ദുനിയാ വിജയ് തുടങ്ങിയവരും എത്തിയിരുന്നു. മൈത്രി മൂവീ മേക്കേഴ്‌സാണ് ‘വീരസിംഹ റെഡ്ഡി’ നിര്‍മിച്ചിരിക്കുന്നത്.തെലുങ്കില്‍ വലിയൊരു ഭാവിയുള്ള നടിയാണ് ഹണി റോസ് എന്ന് ബാലകൃഷ്ണ നേരത്തെ പറഞ്ഞിരുന്നു. വീരസിംഹ റെഡ്ഡിയുടെ ഓഡിയോ ലോഞ്ചിലും വിജയാഘോഷ വേളയിലും ഹണി റോസ് ആയിരുന്നു മുഖ്യ ആകർഷണം. വിജയാഘോഷ വേളയ്ക്കിടെ ഇരുവരും ഷാംപെയ്ന്‍ കുടിക്കുന്ന ചിത്രവും ആരാധകരുടെ ഇടയിൽ വൈറലായി.