ഇന്ത്യക്കാരുടെ പ്രിയപ്പെട്ട പപ്പടത്തിന് ‘ഏഷ്യന്‍ നാച്ചോസ്’ എന്ന് പേരിട്ട് മലേഷ്യന്‍ റെസ്റ്റൊറന്റ്.സാമന്ത എന്ന ട്വിറ്റര്‍ ഉപഭോക്താവാണ് റെസ്റ്റോറെന്റിലെ മെനുവിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. ‘ഒരു പാചക കുറ്റകൃത്യം നടന്നിട്ടുണ്ട്’ എന്ന ക്യാപ്ഷനോടെയാണ് സാമന്ത ചിത്രം തന്റെ ട്വിറ്ററിലൂടെ പങ്കുവച്ചത്.ഒരു പാത്രത്തില്‍ നിറയെ പപ്പടവും അരികില്‍ സോസുമടങ്ങുന്ന ചിത്രമാണ് സാമന്ത ട്വീറ്റ് ചെയ്തിരിക്കുന്നത്. പപ്പടം, അവക്കാഡോ, ടാമരിന്‍ഡ് സല്‍സ, ക്രിസ്പി ഷാലറ്റ്സ് എന്നിവ അടങ്ങുന്നതാണ് ഏഷ്യന്‍ നാച്ചോസ് എന്ന് മെനുവില്‍ വ്യക്തമാക്കുന്നു.ഏകദേശം 500 രൂപയാണ് ഈ ‘ഏഷ്യന്‍ നാച്ചോസ്’-ന് റെസ്റ്റോറെന്റ് ഈടാക്കുന്ന വില. ‘Snitch by the Thieves’എന്ന ഈ റെസ്റ്റോറെന്റ് മലേഷ്യയില്‍ ആണെന്ന് പലരും കമന്റ് ബോക്സില്‍ സ്ഥിരീകരിച്ചു. എന്തായാലും ഈ ട്വീറ്റ് പങ്കുവച്ച് ഏതാനും മണിക്കൂറുകള്‍ കൊണ്ട് തന്നെ സംഭവം വൈറലായി. വിഭവത്തിന് ഈടാക്കുന്ന ഉയര്ന്നവിലയെയും പപ്പടത്തിന് നല്കിയ പേരിനെയും ട്രോളി ഒട്ടേറെപ്പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.ടോര്‍ട്ടില്ല ചിപ്സ്, ചീസ് സോസ് എന്നിവയും വെജ് അല്ലെങ്കില്‍ നോണ്‍ വെജ് ടോപ്പിങ്സും സല്‍സ അല്ലെങ്കില്‍ പുളിരുചിയുള്ള ക്രീമും അടങ്ങിയ മെക്സിക്കന്‍ വിഭവമാണ് നാച്ചോസ്.പപ്പടത്തോട് ഈ ക്രൂരത വേണ്ടായിരുന്നു എന്നാണ് പലരും കമന്റ് ചെയ്തത്.
‘ഏഷ്യന്‍ നാച്ചോസ്’ എന്ന പേരില്‍ പപ്പടം വിറ്റ് മലേഷ്യന്‍ റെസ്റ്റൊറന്റ്;വ്യാപക വിമർശനം

