തെലുങ്ക് യുവ നടൻ സുധീർ വർമ (33)യെ മരിച്ചനിലയിൽ കണ്ടെത്തി.ജനുവരി 18-ന് ഹൈദരാബാദിലെ വീട്ടില്‍ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ ഗുരുതരാവസ്ഥയില്‍ സുധീറിനെ കണ്ടെത്തിയെന്നാണ് വിവരം. തുടര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. പിന്നാലെ ജനുവരി 20-ന് വിശാഖപട്ടണത്തെ ആശുപത്രിയിലേയ്ക്ക് വിദഗ്ധ ചികിത്സയ്ക്കായി താരത്തെ മാറ്റി. ഞായറാഴ്ചയോടെ സ്ഥിതി മോശമാവുകയും തിങ്കളാഴ്ചയോടെ മരിക്കുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.തെലുങ്ക് സിനിമകളായ ‘നീക്കു നാക്കു ഡാഷ് ഡാഷ്’, ‘സെക്കൻഡ് ഹാൻഡ്’, ‘കുന്ദനപ്പു ബൊമ്മ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു. ‘കുന്ദനപ്പു ബൊമ്മ’യിൽ ഒപ്പം അഭിനയിച്ച സുധാകർ കൊമകുലയാണ് നടന്റെ മരണ വാർത്ത സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്.