‘ഭൂതകാല’ത്തിനെ പ്രശംസിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ.എക്‌സോര്‍സിസ്റ്റിന് ശേഷം ഞാന്‍ കണ്ട ഏറ്റവും റിയലിസ്റ്റിക്കായ ഹൊറര്‍ ചിത്രമാണ് ഭൂതകാലമെന്നായിരുന്നു തന്റെ ട്വിറ്റര്‍ പേജില്‍ പങ്കുവെച്ച കുറിപ്പില്‍ സംവിധായകന്‍ പറഞ്ഞത്.”എക്‌സോര്‍സിസ്റ്റിന് (Exorcist) ശേഷം ഭൂതകാലം പോലെ ഇത്രയും റിയലിസ്റ്റിക് ആയ ഒരു ഹൊറര്‍ ചിത്രം ഞാന്‍ കണ്ടിട്ടില്ല.
ഒപ്പം നിര്‍മ്മാതാവ് അന്‍വര്‍ റഷീദിനും അഭിനന്ദം അറിയിക്കുന്നു. ഷെയിന്‍ നിഗം അതിഗംഭീര പ്രകടനമാണ് കാഴ്ച്ചവെച്ചത്. – എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
സംവിധായകന്‍ രാഹുല്‍ സദാശിവത്തിനും നിര്‍മാതാവ് അന്‍വര്‍ റഷീദിനും എല്ലാ ആശംസകളും. ബഹുമുഖ പ്രതിഭയായ രേവതിയുടെയും ഷെയ്ന്‍ നിഗത്തിന്റെയും ബ്രില്ല്യന്റായ വേഷപ്പകര്‍ച്ച,” രാം ഗോപാല്‍ വര്‍മ ട്വീറ്റില്‍ പറയുന്നു.ഭൂതകാലത്തിന്റെ ട്രെയിലര്‍ കൂടെ പങ്കുവെച്ച് കൊണ്ടായിരുന്നു ട്വീറ്റ്.
1973ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ഹൊറര്‍ ചിത്രമാണ് ദ എക്‌സോര്‍സിസ്റ്റ് (The Exorcist). ലോകസിനിമയിലെ എക്കാലത്തെയും പേടിപ്പെടുത്തുന്ന ചിത്രങ്ങളില്‍ മുന്‍ നിരയിലാണ് എക്‌സോര്‍സിസ്റ്റ്.

