International News

വീണ്ടും അബുദാബിക്ക് നേരെ ഹൂതി ആക്രമണ ശ്രമം;മിസൈലുകള്‍ സൈന്യം തകര്‍ത്തു

അബുദാബിക്ക് നേരെ ഇന്നും ഹൂതി ഭീകര സംഘത്തിന്റെ ആക്രമണ ശ്രമം. ഇന്ന് രാവിലെ നടത്തിയ ആക്രമണ ശ്രമം യുഎഇ തടഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെ ഹൂതികള്‍ തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ നശിപ്പിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന് നേരെ തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകളാണ്സൈന്യം തകർത്തത്. ആക്രമണത്തിൽ ആളപായം ഉണ്ടായിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.മിസൈലുകളുടെ അവശിഷ്ടങ്ങൾ “അബുദാബിയുടെ ആളില്ലാത്ത വിവിധ ഭാഗങ്ങളിൽ” സുരക്ഷിതമായി തകർന്നു വീണു.ഏത് ഭീഷണിയെയും നേരിടാനുള്ള തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ടെന്നും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക ചാനലുകളിലെ വാർത്തകൾ മാത്രം വിശ്വസിക്കണമെന്ന് അധികൃതർ ആളുകളോട് അഭ്യർത്ഥിച്ചു.
കഴിഞ്ഞയാഴ്ച, യെമൻ ആസ്ഥാനമായുള്ള ഹൂതി വിമതർ അബുദാബിയിലെ രണ്ട് ജനവാസ കേന്ദ്രങ്ങളിൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!