Local News

ജനശബ്ദം വാർത്ത തുണയായി കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ഭവനമൊരുക്കി; കാർത്യായനിയമ്മ ദീപം തെളിയിച്ച് ബൈത്തുറഹ്മയിലേക്ക്

ജനശബ്ദം വാർത്തയെതുടർന്ന് കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് നിർമിച്ച ബൈത്തുറഹ്മയിലേക്ക് ഗൃഹപ്രവേശനം നടത്തി കാർത്യായനി അമ്മ.യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ കാർത്യായനി അമ്മയ്ക്ക് താക്കോൽ നൽകികൊണ്ട് ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു.

യൂത്ത് ലീഗ് പലപ്പോഴും പല മേഖലയിലും ചരിത്രം സൃഷ്ടിച്ചിട്ടുണ്ട് കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ഇപ്പോൾ മറ്റൊരു ചരിത്രം കൂടി സൃഷ്ടിച്ചിരിക്കുകയാണ്.മനുഷ്യൻ ജീവിക്കാൻ പ്രയാസ പെടുമ്പോഴും ദുരിത പൂർണമായവരെ ഏറ്റെടുത്ത് ചേർത്ത് പിടിച്ച് സഹായങ്ങൾ നൽകി ഒരു മനോഹര ഭവനം നൽകിയിരിക്കുകയാണ് ഇവരെ അനുമോദിക്കുന്നുവെന്ന് എന്ന് മുനവ്വറലി തങ്ങൾ ചടങ്ങിൽ പറഞ്ഞു.


മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് ചടങ്ങിൽ മുഖ്യാതിഥിയായി. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് സിദ്ധിക്ക് തെക്കയിൽ അധ്യക്ഷത വഹി.ച്ചു ചടങ്ങിൽ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി കെ കെ ഷെമീൽ സ്വാഗതവും ട്രഷറർ എം വി ബൈജു നന്ദിയും പറഞ്ഞു. നൊച്ചിപൊയിൽ കാർത്യായനി അമ്മയുടെ പുതുതായി നിർമിച്ച വീടിനോട് ചേർന്ന് നടന്ന ചടങ്ങിൽ മുൻ എം എൽ എ യു സി രാമൻ,ഖാലിദ് കിളിമുണ്ട ,കെ എം എ റഷീദ്,അരിയിൽ മൊയ്‌ദീൻ ഹാജി ,സി അബ്‌ദുൾ ഗഫൂർ ,ഐ സൽമാൻ ,കെ പി സൈഫുദ്ധീൻ,അഡ്വ. ടി പി ജുനൈദ് ,പി കൗലത്ത് ,എ പി സിറാജ് ,കെ കെ സി നൗഷാദ് ,ഇ കമറുദ്ധീൻ,ഇ ഹംസ ഹാജി ,ഷാജി പുൽകുന്നുമ്മൽ ,അഷ്‌റഫ് പുല്പറമ്പിൽ ,ഷമീർ മുറിയാനാൽ ,പി കെ മുനീർ ടി കെ സൗദ,എന്നിവർ ആശംസകൾ അർപ്പിച്ചു.വൈറ്റ് ഗാർഡ് വനിതാ ലീഗ് പ്രവർത്തകർ പരിസര പ്രദേശത്തെ ആളുകൾ തുടങ്ങിയവർ സന്നിഹിതരായി.

കാർത്യായനിയമ്മയുടെ വാർത്ത ജനങ്ങളിലേക്ക് എത്തിച്ച ജനശബ്ദത്തിന് മികച്ച വർത്തയ്‌ക്കുള്ള സ്നേഹോപഹാരം ജനശബ്ദം ന്യുസ് ചീഫ് എഡിറ്റർ എം സിബഗത്തുള്ളയ്ക്ക് സംസ്ഥാന യൂത്ത് ലീഗ് പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നൽകി. കൂടാതെ മറ്റ് വിവിധ തലങ്ങളിൽ പ്രവർത്തിച്ചവരെയും ചടങ്ങിൽ ആദരിച്ചു

ഒരു വർഷത്തോളമായി കാർത്യാനിയമ്മയുടെ ചികിത്സാസഹായം ഏറ്റെടുത്ത കുന്ദമംഗലത്തെ പ്രൈം ക്ലിനിക്ക് തുടർന്നും ജീവിതാവസാനം വരെ നൽകുമെന്ന് അറിയിച്ചു.
തീരെ വാസയോഗ്യമല്ലാത്ത വീട്ടിൽ മാനസിക വൈകല്യമുള്ള മകൻ വാസുവിനോടപ്പം താമസിച്ചിരുന്ന 88 കാരിയായ അമ്മയുടെ വാർത്ത ജനശബ്ദത്തിലൂടെ അറിഞ്ഞ് കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ഇവർക്ക് വീടൊരുക്കാൻ മുന്നോട്ടു വരികയായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!