Trending

ചെറിയനാട് സ്റ്റോപ്പ് അനുവദിച്ചെങ്കിലും നിർത്താതെ പോയി മെമു ട്രെയിൻ; ലോക്കോ പൈലറ്റിന് അബദ്ധം പറ്റിയതെന്ന് റെയിൽവേ

ചെങ്ങന്നൂര്‍ ചെറിയനാട് സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ചെങ്കിലും മെമു ട്രെയിന്‍ സ്റ്റോപ്പില്‍ നിര്‍ത്താതെ പോയി.ചെങ്ങന്നൂര്‍ ചെറിയനാട് റെയില്‍വേ സ്റ്റഷനില്‍ സമയം രാവിലെ 7 30നാണ് സംഭവം നടന്നത്. സ്ഥലം എംപി കൊടിക്കുന്നില്‍ സുരേഷും ചെറിയനാട് പഞ്ചായത്ത് പ്രസിഡന്റും അടക്കമുള്ള ജനപ്രതിനിധികള്‍ ട്രെയിന് സ്വീകരിക്കാന്‍ എത്തി. കൃത്യസമയത്ത് തന്നെ ട്രെയിന്‍ എത്തിച്ചേര്‍ന്നു. എന്നാല്‍ ഗ്രീന്‍ സിഗ്‌നല്‍ കണ്ടിട്ടും ട്രെയിന്‍ സ്റ്റേഷനില്‍ നിര്‍ത്താതെ യാത്ര തുടര്‍ന്നു.

ലോക്കോ പൈലറ്റിന് ഉണ്ടായ അബദ്ധമാണ് ഇങ്ങനെ സംഭവിക്കുവാന്‍ കാരണമെന്നാണ് റെയില്‍വേ അധികൃതര്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയെ അറിയിച്ചത്. കൊല്ലത്തുനിന്ന് എറണാകുളത്തേക്ക് പോകുന്ന മെമു മൂന്നു മാസങ്ങള്‍ക്ക് മുന്‍പാണ് അനുവദിച്ചത്. നാട്ടുകാരുടെ ആവശ്യത്തെ തുടര്‍ന്ന് കൊടിക്കുന്നില്‍ സുരേഷിന്റെ ഇടപെടലിന് തുടര്‍ന്നായിരുന്നു ട്രെയിന്‍ അനുവദിച്ചതും ചെറിയനാട് സ്റ്റോപ്പിനും പിന്നീട് അനുമതി നല്‍കിയതും.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!