പാസ്‌വേഡ് ഷെയറിങ്ങിന് തടയിടാൻ നെറ്റ്ഫ്ലിക്സ്.ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ മികച്ച സ്വീകാര്യതയാണ് നെറ്റ്ഫ്‌ളിക്‌സിനുള്ളത്. കൂടുതല്‍ ആളുകളും നെറ്റ്ഫ്‌ളിക്‌സ് അക്കൗണ്ട് ഷെയര്‍ ചെയ്താണ് ഉപയോഗിക്കുന്നത്. നെറ്റ്ഫ്ളിക്സ് അക്കൗണ്ട് ഒരാള്‍ സബ്സ്‌ക്രൈബ് ചെയ്താല്‍ അത് മറ്റുള്ളവര്‍ക്ക് പങ്കുവെക്കുന്ന രീതിയാണ് കണ്ടുവരുന്നത്.പാസ്‌വേഡ് ഷെയറിങ് കൊണ്ടുള്ള പ്രശ്‌നങ്ങള്‍ ദീര്‍ഘകാലമായി നെറ്റ്ഫ്‌ളിക്‌സ് നേരിടുന്നുണ്ട്. സബ്‌സ്‌ക്രൈബേഴ്‌സിനെ നഷ്ടപ്പെടാന്‍ തുടങ്ങിയതോടെയാണ് ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ നെറ്റ്ഫ്‌ളിക്‌സ് തീരുമാനിച്ചത്. കമ്പനിയുടെ വരുമാനത്തിലും ഇടിവ് രേഖപ്പെടുത്തിയിരുന്നു. അടുത്ത വർഷം ആദ്യംമുതൽ പാസ്‌വേഡ് ഷെയറിങ്ങിന് പണം ഈടാക്കാനാണ് നെറ്റ്ഫ്‌ളിക്‌സ് നീക്കം. സ്വന്തം വീട്ടുകാരല്ലാത്ത ആളുകൾക്ക് പാസ്‌വേഡ് പങ്കുവയ്ക്കുന്നവർക്കെതിരെ കമ്പനി നേരത്തെയും നടപടി സ്വീകരിച്ചിരുന്നു. ലോകത്തെങ്ങുമായി പത്തു കോടിയിലേറെ വീട്ടുകാർ പാസ്‌വേഡ് പങ്കുവച്ച് ഉപയോഗിക്കുന്നുണ്ടെന്ന റിപ്പോർട്ടും നെറ്റ്ഫ്‌ളിക്‌സ് പുറത്തിറക്കിയിരുന്നു.പുത്തന്‍ പാസ്‌വേഡ് റൂള്‍ എല്ലാവരിലേയ്ക്കുമായി പ്രാബല്യത്തില്‍ വരുന്നതോടെ സുഹൃത്തുക്കളുടെ അക്കൗണ്ട് ആയാല്‍ പോലും പണം നല്‍കാതെ ഉപയോഗിക്കാന്‍ പറ്റാതെ വരും. ഏകദേശം 250 രൂപയായിരിക്കും ഇത്തരത്തില്‍ അക്കൗണ്ട് ഉപയോഗിക്കാന്‍ ഒരാള്‍ നല്‍കേണ്ടിവരിക.